SignIn
Kerala Kaumudi Online
Sunday, 28 June 2026 12.41 AM IST

മക്കൾ നീതിമയ്യം മത്സരിക്കുന്നില്ല

d

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം മത്സരിക്കുന്നില്ലെന്ന് പാർട്ടി മേധാവി കമലഹാസൻ ഡി.എം.കെ പ്രസി‌‌ഡന്റ് എം.കെ.സ്റ്റാലിനെ അറിയിച്ചു. മുന്നണിയിൽ പാർട്ടിക്ക് നാലുവരെ നിയമസഭാ സീറ്റുകൾ ലഭിക്കുമെന്നിരിക്കെയാണ് കമലഹാസന്റെ പിൻവാങ്ങൽ. നേരത്തെ ഡി.എം.കെ മുന്നണിയിൽ ചേർന്ന് കമലഹാസന് രാജ്യസഭാ സീറ്റ് നൽകിയിരുന്നു.

കമൽ ചെയ്തത് ഒരു ത്യാഗമാണെന്ന് എം.കെ. സ്റ്റാലിൻ പറഞ്ഞു.

തന്നെ കണ്ട കമൽ, ഇത് ഒരു ത്യാഗമല്ല, ഇത് ഒരു കടമയാണ് എന്നാണ് പറഞ്ഞതെന്നും സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു. അതേ സമയം കമലിന്റെ തീരുമാനത്തിനെതിരെ മക്കൾ നീതി മയ്യത്തിനുള്ളിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാണ്. സ്വന്തം കാര്യം നടന്നപ്പോൾ കമൽ പാർട്ടിയിലെ മറ്റ് നേനേതാക്കളെ മറന്നുവെന്നാണ് ആക്ഷേപം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360