SignIn
Kerala Kaumudi Online
Sunday, 26 July 2026 3.33 AM IST

ജെൻസിക്ക് അഭിനന്ദനം

1

യുവാക്കൾക്കും ജെൻസിക്കും അഭിനന്ദനം. നിങ്ങളുടെ പോരാട്ടമാണ് രാജിയിലേക്ക് നയിച്ചത്. ജനങ്ങളുടെ ശബ്ദത്തിനു മുന്നിൽ മോദി സർക്കാരിന്റെ അഹങ്കാരം തീർന്നു. ജനാധിപത്യത്തിന്റെ വിജയമാണിത്

അരവിന്ദ് കെജ്രിവാൾ

ആം ആദ്മി പാർട്ടി

ദേശീയ കൺവീനർ

 മക്കളെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങളുടെയും വിജയം. വിദ്യാർത്ഥികളുടെ താത്പര്യം സംരക്ഷിക്കാൻ പാർലമെന്റ് മുതൽ തെരുവുകൾ വരെ ശബ്ദമുയർത്തിയ ഐക്യ പ്രതിപക്ഷത്തിന്റെയും വിജയം. യുവതലമുറയ്ക്ക് നേരെ തോക്കും ലാത്തിയും പ്രയോഗിച്ചവർക്കെതിരെ ഇനി നടപടി വേണം. യുവതയോട് മോദി മാപ്പ് പറയണം

മല്ലികാർജ്ജുൻ ഖാർഗെ

എ.ഐ.സി.സി അദ്ധ്യക്ഷൻ

 ഇ​​​ന്ത്യ​ൻ​ ​വി​​​ദ്യാ​ർ​​​ത്ഥി​​​ക​​​ളു​​​ടെ​​​യും​ ​യു​​​വ​​​ത​​​യു​​​ടെ​​​യും​ ​ഉ​​​ജ്ജ്വ​​​ല​ ​പോ​​​രാ​​​ട്ട​​​ത്തി​​​ന്റെ​ ​വി​​​ജ​​​യ​​​മാ​​​ണ് ​വി​​​ദ്യാ​​​ഭ്യാ​​​സ​മ​​​ന്ത്രി​ ​ധ​ർ​​​മേ​​​ന്ദ്ര​ ​പ്ര​​​ധാ​​​ന്റെ​ ​രാ​​​ജി​​.​ ​ഏ​​​ത് ​​​സ​​​മ​​​ര​​​ത്തെ​​​യും​ ​നേ​​​രി​​​ടാ​ൻ​ ​ശ​​​ക്തി​​​യു​​​ണ്ടെ​​​ന്ന് ​ധാ​ർ​​​ഷ്ട്യം​ ​കാ​​​ണി​​​ച്ച​ ​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് ​മു​​​ട്ടു​​​മ​​​ട​​​ക്കേ​​​ണ്ടി​​​വ​​​ന്നു.​ ​രാ​​​ജി​ ​നേ​​​ര​​​ത്തെ​യാ​​​യി​​​രു​​​ന്നെ​​​ങ്കി​ൽ​ ​വി​​​ദ്യാ​ർ​​​ത്ഥി​​​ക​​​ളു​​​ടെ​ ​ചോ​​​ര​ ​ചീ​​​ന്തേ​​​ണ്ടി​ ​വ​​​രി​​​ല്ലാ​​​യി​​​രു​​​ന്നു.​ ​വി​​​ദ്യാ​ർ​​​ത്ഥി​​​ക​​​ളെ​ ​മ​ർ​​​ദ്ദി​​​ച്ച​ ​സം​​​ഭ​​​വ​​​ത്തി​ൽ​ ​മാ​​​പ്പ് ​​​പ​​​റ​​​യാ​ൻ​ ​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​ ​ത​​​യ്യാ​​​റാ​​​കാ​​​ത്ത​​​ത് ​പ്ര​​​തി​​​ഷേ​​​ധാ​ർ​​​ഹ​​​മാ​​​ണ്.​ ​വി​​​ദ്യാ​ർ​​​ത്ഥി​​​ക​​​ളെ​ ​മ​ർ​​​ദ്ദി​​​ച്ച​ ​ഉ​​​ദ്യോ​​​ഗ​​​സ്ഥ​ർ​​​ക്കെ​​​തി​​​രെ​ ​ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണം.​ ​ആ​​​ത്മ​​​ഹ​​​ത്യ​ ​ചെ​​​യ്​​ത​ ​കു​​​ട്ടി​​​ക​​​ളു​​​ടെ​ ​കു​​​ടും​​​ബ​​​ങ്ങ​ൾ​​​ക്ക് ​സ​​​ഹാ​​​യം​ ​ന​ൽ​​​ക​​​ണം.​ ​വി​​​ദ്യാ​ർ​​​ത്ഥി​​​ക​ൾ​​​ക്കെ​​​തി​​​രെ​​​യുള്ള​ ​കേ​​​സു​​​ക​ൾ​ ​പി​ൻ​​​വ​​​ലി​​​ക്ക​​​ണം.

കെ.​സി.​വേ​​​ണു​​​ഗോ​​​പാ​ൽ​ ​എം.​പി
എ.​ഐ.​സി.​സി​ ​ജ​​​ന​​​റ​ൽ​ ​സെ​​​ക്ര​​​ട്ട​​​റി

 കേ​ന്ദ്ര​ ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ ​ധ​ർ​മേ​ന്ദ്ര​പ്ര​ധാ​ന്റെ​ ​രാ​ജി​ ​ഇ​ന്ത്യ​ൻ​ ​രാ​ഷ്ട്രീ​യ​ച​രി​ത്ര​ത്തി​ലെ​ ​വി​ല​മ​തി​ക്കാ​നാ​കാ​ത്ത​ ​ഏ​ടാ​ണ്.​ ​ഞ​ങ്ങ​ൾ​ ​ആ​രെ​യും​ ​വി​ല​മ​തി​ക്കി​ല്ല,​ ​ആ​രു​ടെ​ ​സ​മ​ര​മാ​യാ​ലും​ ​പ്ര​ക്ഷോ​ഭ​മാ​യാ​ലും​ ​ഗൗ​നി​ക്കി​ല്ല.​ ​ആ​ർ.​എ​സ്.​എ​സും​ ​സം​ഘ​പ​രി​വാ​ർ​ ​വി​ഭാ​ഗ​ങ്ങ​ളും​ ​അ​തി​ന്റെ​ ​രാ​ഷ്ട്രീ​യ​ ​ഉ​പ​ക​ര​ണ​ങ്ങ​ളാ​യ​ ​ബി.​ജെ.​പി​യും​ ​ചേ​ർ​ന്ന് ​ജ​നാ​ധി​പ​ത്യ​പ​ര​മാ​യ​ ​എ​ല്ലാ​പ്ര​തി​ഷേ​ധ​ങ്ങ​ളെ​യും​ ​ത​ക​ർ​ക്കാ​നും​ ​അ​വ​രെ​ ​'​ദേ​ശ​വി​രു​ദ്ധം​'​ ​എ​ന്ന​ ​മു​ദ്ര​കു​ത്തി​ ​ജ​യി​ലി​ല​ട​ക്കാ​നു​മാ​ണ് ​ശ്ര​മി​ച്ച​ത്.​ ​സി.​ജെ.​പി​യു​ടെ​ ​വ​ലി​യ​ ​മു​ന്നേ​റ്റ​മാ​ണ് ​ഇ​ന്ത്യ​ ​ക​ണ്ട​ത്.​ ​ആ​ദ്യം​ ​ഇ​തി​നോ​ട് ​മു​ഖം​ ​തി​രി​ഞ്ഞു​നി​ന്ന​ ​കോ​ൺ​ഗ്ര​സ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ​സ​മ​രം​ ​ക​ണ്ടി​ല്ലെ​ന്ന് ​ന​ടി​ക്കാ​നാ​യി​ല്ല.

എം.​വി.​ ​ഗോ​വി​ന്ദൻ
സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി
സി.​പി.​എം.

അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ ​പ്രി​യ​പ്പെ​ട്ട​ ​പാ​റ്റ​ക​ളെ,​​​ ​സോ​നം​ ​വാ​ങ്ചു​ക്ക് ​സാ​ർ.​ ​യു​വ​ജ​ന​ങ്ങ​ൾ​ക്കൊ​പ്പം​ ​നി​ന്ന​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​ഭി​ന​ന്ദ​നം.​ ​ഒ​രു​ ​ഭ​ര​ണ​കൂ​ട​ത്തെ​ ​മു​ട്ടു​കു​ത്തി​ക്കാ​നാ​കു​മെ​ന്ന് ​നി​ങ്ങ​ൾ​ ​തെ​ളി​യി​ച്ചു.

-​ന​ട​ൻ​ ​പ്ര​കാ​ശ് ​രാ​ജ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GENZ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360