SignIn
Kerala Kaumudi Online
Wednesday, 29 July 2026 4.00 AM IST

പരീക്ഷാ ക്രമക്കേട് തടയൽ: ബില്ലിൽ കോർത്ത് ഭരണ- പ്രതിപക്ഷം

READ ENGLISH VERSION

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിയെക്കുറിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി നടത്തിയ പരാമർശം ഇന്നലെ ലോക്സഭയിൽ ഭരണ-പ്രതിപക്ഷ വാക് പോരിനിടയാക്കി. പൊതുപരീക്ഷാ ക്രമക്കേട് തടയൽ ബില്ലിലെ ചർച്ചയ്ക്കിടെയായിരുന്നു വാക് പോര്. പുതിയ വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി ഗർഭിണിയായ ബിൽക്കിസ് ബാനുവിനെ ഗുജറാത്ത് കലാപത്തിനിടെ മാനഭംഗം ചെയ്തവരെ പിന്തുണച്ചയാളാണെന്നായിരുന്നു പ്രിയങ്കയുടെ പരാമർശം.

വിദ്യാർത്ഥികൾക്കു നേരെയുള്ള അക്രമങ്ങളുടെ പേരിൽ പ്രതിപക്ഷം ബഹളം വച്ചതിനാൽ ഉച്ചയ്‌ക്ക് രണ്ടിന് ചേർന്നപ്പോളാണ് ബില്ലിൽ ചർച്ച തുടങ്ങിയത്. രാജ്യത്തെ കുട്ടികളുടെ ഭാവിയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ബില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. തുടർന്ന് അദ്ദേഹം യു.പി.എ കാലത്തെ ചോദ്യപേപ്പർ ചോർച്ചകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയത് കോൺഗ്രസ് അംഗങ്ങളെ ചൊടിപ്പിച്ചു. ബി.ജെ.പി അംഗം അനുരാഗ് താക്കൂർ കേരളത്തിലെ പി.എസ്.സി പരീക്ഷാ ക്രമക്കേട് ചൂണ്ടിക്കാട്ടി.

യുവാക്കളുടെ വിശ്വാസം നേടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മൊബൈൽ ഫോണിൽ പുതിയ കോണിൽ പുതിയ വീഡിയോ നിർമ്മിച്ചത് കൊണ്ട് കാര്യമില്ല. ഹൃദയത്തിന്റെ കോൺ മാറ്റണം. ഡൽഹിയിൽ പെല്ലറ്റ് തോക്കുകളും എ.കെ-47 ഉം ഉപയോഗിക്കാൻ യുവാക്കൾ ഭീകരവാദികളാണോ?. പെൺകുട്ടികളുടെ വസ്ത്രം വലിച്ചു കീറാൻ എന്താണ് കാരണം?. രാജി വച്ച ധർമ്മേന്ദ്ര പ്രധാനെ പാർലമെന്റിൽ സൂപ്പർ സ്റ്റാറിനെപ്പോലെ സ്വാഗതം ചെയ്‌തത് തെറ്റായ സന്ദേശം നൽകി. ആ സമയം മഹാരാഷ്ട്രയിൽ ഒരു കുടുംബം മകളുടെ ആത്മഹത്യയിൽ വിലപിക്കുകയായിരുന്നു.

പ്രിയങ്ക ഗാന്ധി എം.പി


ഉ​ദ്യോ​ഗ​സ്ഥ​ർ​ ​കൊ​ണ്ടു​വ​ന്ന​ത് 12​ ​പെ​ല്ല​റ്റ് ​ഗ​ൺ


ന്യൂ​ഡ​ൽ​ഹി​:​ ​നീ​റ്റ് ​പ​രീ​ക്ഷാ​ ​ക്ര​മ​ക്കേ​ടി​നെ​തി​രെ​ 20​ന് ​കോ​ക്രോ​ച്ച് ​ജ​ന​താ​പാ​ർ​ട്ടി​ ​ന​ട​ത്തി​യ​ ​പാ​ർ​ല​മെ​ന്റ് ​മാ​ർ​ച്ചി​നെ​ ​നേ​രി​ടാ​ൻ​ ​ദ്രു​ത​ക​ർ​മ്മസേ​ന​യു​ടെ​ ​പ​ക്ക​ൽ​ 12​ ​പെ​ല്ല​റ്റ് ​ഗ​ണ്ണു​ണ്ടാ​യി​രു​ന്ന​താ​യി​ ​റി​പ്പോ​ർ​ട്ട്.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക്​ ​നേ​രെ​ ​പെ​ല്ല​റ്റ് ​ഗ​ൺ​ ​ഉ​പ​യോ​ഗി​ച്ചെ​ന്ന​ ​ആ​രോ​പ​ണ​ത്തി​ൽ​ ​സി.​ആ​ർ.​പി.​എ​ഫ് ​ന​ട​ത്തി​യ​ ​ആ​ഭ്യ​ന്ത​ര​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​യ​ത്.​ ​പെ​ല്ല​റ്റ് ​ഗ​ൺ​ ​ഉ​പ​യോ​ഗി​ച്ച​ത് ​ഡ​ൽ​ഹി​ ​പൊ​ലീ​സി​ലെ​ ​ഡി.​സി.​പി​ ​റാ​ങ്കി​ലു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​ന്റെ​ ​ഉ​ത്ത​ര​വ് ​പ്ര​കാ​ര​മാ​ണ്.​ ​റി​പ്പോ​ർ​ട്ട് ​ഉ​ട​ൻ​ ​സി.​ആ​ർ.​പി.​എ​ഫ് ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ൽ​ ​ഗ്യാ​നേ​ന്ദ്ര​ ​പ്ര​താ​പ് ​സിം​ഗി​ന് ​സ​മ​ർ​പ്പി​ക്കും.​ ​കൊ​ണാ​ട്ട്‌​പ്ലേ​സി​ൽ​ ​വി​ന്യ​സി​ച്ചി​രു​ന്ന​ ​ദ്രു​ത​ക​ർ​മ്മ​ ​സേ​ന​യി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ​പെ​ല്ല​റ്റ് ​ഗ​ൺ​ ​ഉ​പ​യോ​ഗി​ച്ച​ത്.​ ​മാ​ർ​ച്ചി​ൽ​ ​കു​റ​ഞ്ഞ​ത് ​ഏ​ഴ്​ ​റൗ​ണ്ട് ​പ്ലാ​സ്റ്റി​ക് ​പെ​ല്ല​റ്ര് ​ഉ​പ​യോ​ഗി​ച്ച​താ​യും​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ക​ണ്ടെ​ത്തി.​ ​​പാ​ർ​ല​മെ​ന്റ് ​സ്ട്രീ​റ്റ് ​പൊ​ലീ​സ് ​സ്‌​റ്റേ​ഷ​നി​ലെ​ ​ജ​ന​റ​ൽ​ ​ഡ​യ​റി​ ​വി​വ​ര​ങ്ങ​ളി​ൽ​ ​ഇ​ക്കാ​ര്യം​ ​രേ​ഖ​പ്പെ​ടു​ത്തി​.​ ​ഇ​ത് ​സി.​ആ​ർ.​പി.​എ​ഫ് ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​പ​രി​ശോ​ധി​ച്ചി​രു​ന്നു.​ ​പെ​ല്ല​റ്റ് ​പ്ര​യോ​ഗ​ത്തി​നു​ ​പു​റ​മേ​ 15​ ​ഇ​ല​ക്ട്രി​ക് ​ഷെ​ല്ലു​ക​ൾ,​ 55​ ​നോ​ൺ​-​ഇ​ല​ക്ട്രി​ക് ​ഷെ​ല്ലു​ക​ൾ,​ ​അ​ഞ്ച് ​ക​ണ്ണീ​ർ​വാ​ത​ക​ ​ഷെ​ല്ലും​ ​ഉ​പ​യോ​ഗി​ച്ച​താ​യി​ ​രേ​ഖ​യി​ൽ​ ​പ​റ​യു​ന്നു.

പെ​ല്ല​റ്റ് ​ഗൺ


സാ​ധാ​ര​ണ​ ​തോ​ക്കു​ക​ളി​ൽ​ ​നി​ന്ന് ​വ്യ​ത്യ​സ്ത​മാ​യി​ ​ഒ​രൊ​റ്റ​ ​ട്രി​ഗ​റി​ൽ​ ​നി​ര​വ​ധി​ ​ലോ​ഹ​ ​ഉ​രു​ള​ക​ൾ​(​പെ​ല്ല​റ്റ്)​ ​പു​റ​ത്തേ​ക്ക് ​ചീ​റ്റു​ക​യും​ ​ഒ​രേ​സ​മ​യം​ ​ഒ​ന്നി​ല​ധി​കം​ ​പേ​ർ​ക്ക് ​പ​രി​ക്കേ​ൽ​ക്കു​ക​യും​ ​ചെ​യ്യും.​ 12​-​ബോ​ർ​ ​പ​മ്പ് ​ആ​ക്ഷ​ൻ​ ​തോ​ക്കാണ് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​​പെ​ല്ല​റ്റു​ക​ൾ​ ​ഏ​തൊ​ക്കെ​ ​ദി​ശ​യി​ലേ​ക്ക് ​ചീ​റ്റു​മെ​ന്ന​ത് ​പ​റ​യാ​നാ​കി​ല്ല.​ ​​ക​ണ്ണി​ൽ​ ​ത​റ​ച്ചാ​ൽ​ ​കാ​ഴ്ച​ ​ന​ഷ്ട​പ്പെടും.​ ​ആ​ന്ത​രി​ക​ ​അ​വ​യ​വ​ങ്ങ​ളി​ൽ​ ​ത​റ​ച്ചാ​ൽ​ ​ഗു​രു​ത​ര​ ​പ​രി​ക്കേൽക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOKSABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360