SignIn
Kerala Kaumudi Online
Sunday, 10 May 2026 1.12 PM IST

'മാതൃദിനത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം'; വിജയ്‌യുടെ സത്യപ്രതിജ്ഞ അഭിമാനത്തോടെ കണ്ട് ശോഭ

Increase Font Size Decrease Font Size Print Page
vijay

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രം തിരുത്തിയെഴുതി നടൻ വിജയ് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തിരിക്കുകയാണ്. 108 സീറ്റുകൾ നേടിയ അദ്ദേഹത്തിന്റെ പാർട്ടിയായി ടിവികെയ്‌ക്ക് അധികാരത്തിലേറാൻ 118 എംഎൽഎമാരുടെ പിന്തുണ വേണമായിരുന്നു. അതിനായി കോൺഗ്രസ്, വിസികെ, സിപിഐ, സിപിഎം, മുസ്ലീം ലീഗ് എന്നീ പാർട്ടികളുടെ പിന്തുണ ലഭിച്ചു. ഇന്ന് രാവിലെ പത്തരയോടെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്.

ഈ മാസം നാലിന് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ആദ്യമത്സരത്തിൽ തന്നെ ടിവികെ ചരിത്ര വിജയം നേടിയത്. രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച വിജയ് രണ്ടിടത്തും വിജയിച്ചു. നിരവധി പാർട്ടികളുമായി വിജയ് ചർച്ചകൾ നടത്തി. ഡിഎംകെയുമായുള്ള സഖ്യത്തിൽ നിന്ന് പിൻമാറിയാണ് കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാർ ടിവികെയ്‌ക്ക് പിന്തുണ നൽകിയത്.

ഇപ്പോഴിതാ സത്യപ്രതിജ്ഞ ചെയ്‌ത വിജയ്‌ക്കായി ആരാധകർ പല തരത്തിലുള്ള വീഡിയോകൾ പുറത്തുവിടുന്നുണ്ട്. ഇതെല്ലാം മിനിട്ടുകൾക്കുള്ളിൽ വൈറലാവുകയും ചെയ്‌തു. അത്തരത്തിൽ വാർത്തകളിൽ ഉൾപ്പെടെ നിറഞ്ഞുനിൽക്കുന്നത് വിജയ്‌യുടെ അമ്മ ശോഭയുടെ പ്രതികരണമാണ്. സത്യപ്രതിജ്ഞയ്‌ക്ക് മുമ്പ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

'എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഇന്ന് മാതൃദിനമാണ്. എല്ലാവർക്കും മാതൃദിനാശംസകൾ. ഞാൻ ഇപ്പോൾത്തന്നെ സത്യപ്രതിജ്ഞാ ചടങ്ങിലെത്താൻ വൈകി. അതിനാൽ പിന്നീട് കാണാം '- എന്നാണ് ശോഭ മാദ്ധ്യമങ്ങളോട് പറഞ്ഞത്. മകൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നതിന്റെ സന്തോഷം അവരുടെ മുഖത്ത് കാണാമായിരുന്നു. മകൻ മാതൃദിനത്തിൽ അമ്മയ്‌ക്ക് നൽകിയ ഏറ്റവും വലിയ സമ്മാനം എന്നാണ് പലരും ഈ വീഡിയോയ്‌ക്ക് കമന്റിട്ടിരിക്കുന്നത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, VIJAY, OATH, TAMILNADU CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.