ജയ്‌പൂർ: ഉദയ്‌പൂരിലെ അത്യാഡംബര ഹോട്ടലിൽ പത്ത് ദിവസം താമസിച്ച ശേഷം നാലംഗ കുടുംബം ബിൽ അടയ്‌ക്കാതെ കടന്നുകളഞ്ഞതായി പരാതി. ഒബ്‌റോയ് ഉദയ് വിലാസിലാണ് സംഭവം. 5.74 ലക്ഷം രൂപയുടെ ബില്ലാണ് ഡൽഹിയിൽ നിന്നുള്ള കുടുംബത്തിനായത്. ട്രാവൽ ഏജൻസി പണം നൽകുമെന്ന് പറഞ്ഞാണ് ഇവർ കടന്നുകളഞ്ഞത്. എന്നാൽ, ഇതേക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്ന് ഏജൻസി വ്യക്തമാക്കിയതോടെ ഹോട്ടൽ അധികൃതർ പൊലീസിനെ സമീപിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ 12-ാം തീയതിയാണ് ഡൽഹി സ്വദേശിയായ അനുരാഗ് യാദവ് ഒരു ട്രാവൽ ഏജൻസി വഴി ഹോട്ടൽമുറി ബുക്ക് ചെയ്‌തത്. തുടർന്ന് 14 മുതൽ 23വരെ ഇയാളും ഭാര്യയും രണ്ട് കുട്ടികളും ഇവിടെ താമസിച്ചു. ഭക്ഷണം ഉൾപ്പെടെ ഹോട്ടലിലുള്ള എല്ലാ സൗകര്യങ്ങളും ഇവർ ഉപയോഗപ്പെടുത്തിയിരുന്നു. ഒടുവിൽ മടങ്ങാൻ സമയം ഹോട്ടൽ അധികൃതർ 5.74 ലക്ഷം രൂപയുടെ ബിൽ നൽകിയപ്പോൾ തുക നൽകാൻ അനുരാഗ് വിസമ്മതിച്ചു. ശേഷം ട്രാവൽ ഏജൻസിയുടെ പേരും പറഞ്ഞ് കടന്നുകളയുകയായിരുന്നു. എന്നാൽ, ബുക്കിംഗ് സമയത്ത് പണമിടപാടുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു ധാരണ ഉണ്ടായിരുന്നില്ലെന്നാണ് ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കിയത്.
A four-member family from Delhi allegedly left a luxury hotel in Udaipur without paying a ₹5.74 lakh bill after staying for ten days. The family reportedly claimed that a travel agency would settle the bill. The agency denied having any such arrangement, following which hotel authorities approached the police.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |