SignIn
Kerala Kaumudi Online
Friday, 28 August 2026 6.32 PM IST

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാർക്കൊപ്പം; നിയമസഭയിൽ സംഭവിച്ചത് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

vijay
തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി കെ.എ സെങ്കോട്ടയ്യൻ

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ പതിവ് ഇരിപ്പിടത്തിൽ നിന്നും മാറി മറ്റുമന്ത്രിമാർക്കൊപ്പം ഇരുന്ന് മുഖ്യമന്ത്രി വിജയ്. മുഖ്യമന്ത്രിക്കായി പ്രത്യേകം നിശ്ചയിച്ചിരുന്ന സീറ്റിൽ നിന്ന് മാറി മന്ത്രിമാർക്കൊപ്പമുള്ള മുൻനിരയിലെ സീറ്റിലാണ് വിജയ് ഇരുന്നത്. ഇന്ന് ഉച്ചകഴിഞ്ഞുള്ള നിയമസഭാ നടപടികൾക്കിടെയായിരുന്നു സംഭവം.

സാധാരണയായി നിയമസഭാ സ്പീക്കറുടെ സീറ്റിന് സമീപം മുഖ്യമന്ത്രിക്കായി പ്രത്യേക ഇരിപ്പിടമാണ് നിശ്ചയിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്കൊപ്പം മുൻനിരയിൽ മന്ത്രിമാർക്കും സീറ്റുകളുണ്ടാകും. മന്ത്രിമാരുടെ സീനിയോറിറ്റി ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ് അവരുടെ ഇരിപ്പിടക്രമം നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് സമ്മേളനത്തിനിടെ വിജയ് തന്റെ ഔദ്യോഗിക സീറ്റിൽ നിന്ന് എഴുന്നേറ്റ് മന്ത്രിമാരായ കെ.എ സെങ്കോട്ടയ്യനും ആദവ് അർജുനനും ഇടയിലുള്ള സീറ്റിലെത്തി ഇരിക്കുകയായിരുന്നു.

നിയമസഭയിലെ വിജയ്‌യുടെ പ്രവൃത്തി സമൂഹമാദ്ധ്യമങ്ങളിൽ പെട്ടെന്ന് ശ്രദ്ധ നേടി. മന്ത്രിമാരും എംഎൽഎമാരും സഹപ്രവർത്തകരുമായി സംസാരിക്കാനായി ചിലപ്പോൾ താൽക്കാലികമായി സീറ്റുകൾ മാറിയിരിക്കാറുണ്ട്. എന്നാൽ മുഖ്യമന്ത്രിക്കായി പ്രത്യേകം നിശ്ചയിച്ച സീറ്റ് ഉപേക്ഷിച്ച് ഒരു മന്ത്രിയുടെ സീറ്റിൽ ഇരിക്കുന്നത് അസാധാരണമായ നടപടിയാണെന്നാണ് റിപ്പോർട്ട്.

English Summary

Tamil Nadu Chief Minister Vijay sat in a different front-row seat during today's Assembly proceedings, leaving his designated spot near the Speaker. He occupied a seat between ministers K.A. Sengottaiyan and Adhav Arjuna. This unusual departure from his official seating arrangement quickly drew attention, being highlighted on social media platforms.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY, TAMIL NADU ASSEMBLY, VIJAY MINISTERS SEAT, TAMIL NADU CM VIJAY, VIJAY VIRAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360