SignIn
Kerala Kaumudi Online
Friday, 28 August 2026 1.16 AM IST

യുപിയിലും ബീഹാറിലും ജാഗ്രത

s

ന്യൂഡൽഹി: നേപ്പാൾ അതിർത്തിയോട് ചേർന്നുള്ള കിഴക്കൻ ഉത്തർപ്രദേശിലെയും വടക്കൻ ബീഹാറിലെയും മേഖലകളിൽ കനത്ത ജാഗ്രത. നേപ്പാളിൽ നാരായണി നദിയിൽ ജലനിരപ്പ് ഉയർന്നത് ഇവിടങ്ങളിലും പ്രളയത്തിന് ഇടയാക്കുമോ എന്നാണ് ആശങ്ക. നാരായണി നദി ഇന്ത്യയിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഗണ്ഡക് എന്ന പേരിലാണ് അറിയപ്പെടുന്നത്.

ബീഹാറിൽ വെസ്റ്റ്-ഈസ്റ്റ് ചമ്പാരൻ ജില്ലകൾ, ഗോപാൽഗഞ്ച്, സരൺ, മുസാഫ‌ർപുർ, വൈശാലി, സീതാമർഹി, ഷിയോഹർ എന്നിവിടങ്ങളിലാണ് ജാഗ്രത. ഗണ്ഡക് നദി കര കവിഞ്ഞൊഴുകുന്നതിനാൽ വെസ്റ്റ് ചമ്പാരനിലെ വാത്മീകി നഗറിലുള്ള 36 ചെറു ഡാമുകളുടെ ഷട്ടറുകൾ തുറന്നു. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച്,കുശിനഗർ തുടങ്ങിയ ഇടങ്ങളിലെ ഗ്രാമങ്ങളിൽ നിന്ന് നാട്ടുകാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങളെ മേഖലയിൽ നിയോഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UTTARPRADESH, WARNING, NEPAL FLOOD, FLASH FLOOD RISK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360