SignIn
Kerala Kaumudi Online
Saturday, 27 June 2026 5.42 PM IST

കൈവിട്ട കിരീടം

cricket

വിദർഭയ്ക്ക് എതിരായ ഫൈനലിന്റെ വിധി മറിച്ചാകാൻ നിരവധി സാദ്ധ്യതകളുണ്ടായിരുന്നു. എന്നാൽ സമ്മർദ്ദ സാഹചര്യങ്ങളിൽ പരിചയക്കുറവുമൂലം ചില പിഴവുകൾ സംഭവിച്ചത് കേരളത്തിന് തിരിച്ചടിയായി.

1. ഒന്നാം ഇന്നിംഗ്സിൽ വിദർഭയെ 24/3 എന്ന സ്കോറിലെത്തിച്ച കേരളത്തിന് പിന്നീട് ആ ബൗളിംഗ് മേൽക്കോയ്മ നിലനിറുത്താനായില്ല.

2. 379 റൺസ് ചേസ് ചെയ്ത കേരളം ഒന്നാം ഇന്നിംഗ്സിൽ 324/6ൽ നിൽക്കുമ്പോഴാണ് സച്ചിൻ ബേബി അനാവശ്യമായി പന്ത് ഉയർത്തിയടിച്ച് ക്യാച്ച് നൽകിയത്. 98 റൺസിൽ നിന്ന സച്ചിന്റെ പുറത്താകൽ കളി തിരിച്ചു. 56 റൺസ് കൂടി നേടിയെങ്കിൽ കേരളം ലീഡിലെത്തിയേനെ.

3. രണ്ടാം ഇന്നിംഗ്സിൽ ഏഴ് റൺസെടുക്കുന്നതിനിടയിൽ വിദർഭയുടെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും തുടർന്ന് ക്രീസിലെത്തിയ കരുണിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് വലിയ വിലയാണ് നൽകേണ്ടിവന്നത്.

കൂട്ടായ പ്രയത്നമാണ് വിദർഭയെ കിരീടത്തിലെത്തിച്ചത്. സീസണിൽ മുഴുവൻ മികച്ച പ്രകടനം നടത്താനായതിൽ സന്തോഷമുണ്ട്. മികച്ച പ്രകടനമാണ് കേരളം കാഴ്ചവച്ചത്. രഞ്ജി ട്രോഫിയുടെ ഫൈനലിൽ കളിക്കാൻ കഴിഞ്ഞതുതന്നെ അഭിമാനകരമായ നേട്ടമാണ്.

- കരുൺ നായർ, വിദർഭ താരം

ഈ തോൽവിയുടെ ഉത്തരവാദിത്വം നായകനെന്ന നിലയിൽ ഞാനേറ്റെടുക്കുന്നു. ആദ്യ ഇന്നിംഗ്സിലെ എന്റെ പുറത്താകലാണ് ടീമിനെ തളർത്തിയത്. ലീഡ് നേടുന്നതിന് മുമ്പ് ഞാൻ ആവേശം കാട്ടി പുറത്താകരുതായിരുന്നു. എങ്കിലും ഫൈനൽ വരെ എത്താനായതിൽ വലിയ അഭിമാനമുണ്ട്.

- സച്ചിൻ ബേബി, കേരള ക്യാപ്ടൻ

കഴിഞ്ഞ വർഷം ഞങ്ങൾ ഫൈനലിൽ തോറ്റിരുന്നു. ഈ വർഷം തുടക്കം മുതലേ കിരീടം നേടണമെന്ന ലക്ഷ്യം ഞങ്ങളുടെ ഉള്ളിലുണ്ടായിരുന്നു. എല്ലാവരും ഒരുമയോടെ നന്നായി അദ്ധ്വാനിച്ചു. അതിന്റെ ഫലവും കണ്ടു. കേരളത്തിന്റെ പ്രകടനം മികച്ചതായിരുന്നു.

- അക്ഷയ് വാദ്കർ, വിദർഭ ക്യാപ്ടൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360