തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഒന്നാമത് സ്വിഷ് പ്രൈസ് മണി ഓൾ ഇന്ത്യ മാസ്റ്റേഴ്സ് ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ തെബാ സ്കോ തേവരയ്ക്ക് ഇരട്ട കിരീടം. പുരുഷന്മാരുടെ 55 പ്ലസ് വിഭാഗത്തിലും വനിതകളുടെ 30 പ്ലസ് വിഭാഗത്തിലുമാണ് തേവര കിരീടം ചൂടിയത്. എന്നാൽ വനിതകളുടെ 40 പ്ലസ് വിഭാഗത്തിൽ കേരള പോലീസ് മുൻ താരങ്ങൾ അണിനിരന്ന വാരിയേഴ്സിനോട് പരാജയപ്പെട്ടതോടെ (17-33) തേവരയ്ക്ക് ട്രിപ്പിൾ കിരീട നേട്ടം നഷ്ടമായി. സ്വിഷ് ബാസ്കറ്റ്ബോൾ അക്കാഡമിയും സ്പോർട്സ് കേരള ഫൗണ്ടേഷനും സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |