
മുംബയ്: അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട ഏകദിന പരമ്പരയ്ക്കും ഏക ടെസ്റ്റ് മത്സരത്തിനുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാൻ ഗില്ല് തന്നെയാണ് രണ്ട് ടീമിന്റെയും ക്യാപ്ടൻ. എന്നാൽ ഏകദിനടീമിൽ ഇടം നേടിയേക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മലയാളിതാരം സഞ്ജു സാംസണെ പരിഗണിച്ചില്ല. ഇഷാൻ കിഷനെയാണ് രണ്ടാം വിക്കറ്റ് കീപ്പറായി ഏകദിന ടീമിൽ ഉൾപ്പെടുത്തിയത്. കെ.എൽ രാഹലാണ് ഒന്നാം വിക്കറ്റ് കീപ്പർ.
ഇതോടെ ഏകദിന ലോകകപ്പ് സ്കീമിൽ സഞ്ജു ഇല്ല എന്ന സൂചനയാണ് സെലക്ടമാർ തരുന്നത്. ഇതിഹാസ താരങ്ങളായ വിരാട് കൊഹ്ലിയും രോഹിത് ശർമ്മയും ടീമിലുണ്ട്. ശ്രേയസ് അയ്യരാണ് വെസ് ക്യാപ്ടൻ. യുവതാരങ്ങളായ പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുർനൂറിനെയും ദുബെയേയും ടെസ്റ്റ് ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
രാഹുൽ ഉപനായകൻ
ടെസ്റ്റ് ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന് പകരം കെ.എൽ രാഹുലിനെ വൈസ് ക്യാപ്ടനായി നിയമിച്ചു. കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലും ടെസ്റ്റ് ടീമിലുണ്ട്. സ്പിന്നർ മാനവ് സുതറിനേയും ടീമിലെടുത്തു.സീനിയർ താരങ്ങളായ രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവർക്ക് വിശ്രമം അനുവദിച്ചു.മുഹമ്മദ് ഷമിയെ രണ്ട് ടീമിലേക്കും പരിഗണിച്ചില്ല.
ഇന്ത്യൻ ടീം
ഏകദിനം– ഗിൽ (ക്യാപ്ടൻ), ശ്രേയസ് (വൈസ് ക്യാപ്ടൻ), രോഹിത്, വിരാട്, രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് , നിതീഷ് , സുന്ദർ, കുൽദീപ്, അർഷ്ദീപ്, പ്രസിദ്ധ്, ഗുർനൂർ ബ്രാർ, പ്രിന്സ് യാദവ്, ഹർഷ് ദുബെ.
ടെസ്റ്റ് – ഗിൽ(ക്യാപ്ടൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്ടന്),ജയ്സ്വാൾ, സായ് , പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ),ദേവ്ദത്ത് പടിക്കൽ, നിതീഷ് , സുന്ദർ, കുൽദീപ് ,സിറാജ്, പ്രസിദ്ധ്, മാനവ് സുതർ, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |