SignIn
Kerala Kaumudi Online
Saturday, 08 August 2026 4.01 AM IST

വിനി 2032വരെ റയലിൽ തുടരും

vini

മാഡ്രിഡ് : ബ്രസീലിയൻ വിംഗർ വിനീഷ്യസ് ജൂനിയറുമായി സ്പാനിഷ് ഫുട്ബാൾ ക്ളബ് റയൽ മാഡ്രിഡ് ആറുവർഷത്തേക്കു കൂടി കരാർ ഒപ്പിട്ടു. 2032വരെ വിനി റയലിൽ തുടരും. എട്ടുവർഷമായി റയലിന് വേണ്ടി കളിക്കുന്ന വിനി അടുത്ത സീസണിൽ റയൽ വിടുമെന്ന് ശ്രുതിയുണ്ടായിരുന്നു. ഇംഗ്ളീഷ് ക്ളബ് ആഴ്സനൽ ഉൾപ്പടെ വിനിക്കുവേണ്ടി വലവീശുകയും ചെയ്തിരുന്നു. എന്നാൽ താരത്തെ കൈവിടേണ്ടെന്ന തീരുമാനമാണ് റയൽ മാഡ്രിഡ് മാനേജ്മെന്റ് സ്വീകരിച്ചത്. 2018ൽ റയലിലെത്തിയ വിനി ക്ളബിനായി 375 മത്സരങ്ങൾ കളിക്കുകയും 128 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VINICIUS JR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360