SignIn
Kerala Kaumudi Online
Friday, 07 August 2026 1.36 PM IST

ധോണിയും കൊഹ്‌ലിയും അല്ല; വിരമിച്ചിട്ടും ഈ താരത്തിന്റെ ബ്രാൻഡ് മൂല്യം 1,189 കോടി, ക്രിക്കറ്റിന്റെ രാജാവ്‌

virat-and-ms-dhoni
വിരാട് കൊഹ്‌ലി,​ എം എസ് ധോണി

മുംബയ്: ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും താരമൂല്യമുള്ള കളിക്കാർ ആരൊക്കെയാണെന്ന് ചോദിച്ചാൽ നിരവധി താരങ്ങളുടെ പേരാണ് ആരാധകരുടെ മനസിൽ വരുന്നത്. ഏറ്റവും കൂടുതൽ താരമൂല്യമുള്ള ഇന്ത്യയിലെ മികച്ച 10 താരങ്ങളുടെ പട്ടികയിൽ തുടർച്ചയായി ഇടംപിടിക്കുന്ന ഒരു താരമുണ്ട്. വിരമിച്ചുകഴിഞ്ഞിട്ടും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെണ്ടുൽക്കറാണ് ഇപ്പോഴും രാജ്യത്തെ ഏറ്റവും താരമൂല്യമുള്ളവരുടെ പട്ടികയിൽ തുടരുന്ന ഒരാൾ.

2025ലെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള അഞ്ചുപേരിൽ ഒരാളാണ് സച്ചിൻ. ഇന്ത്യയിലെ മികച്ച 10 സെലിബ്രിറ്റി ബ്രാൻഡുകളിൽ തുടർച്ചയായി ഇടംപിടിക്കുന്ന ഏക വിരമിച്ച കായികതാരവും സച്ചിൻ ടെൻഡുൽക്കറാണ്. ഓരോ വർഷവും അദ്ദേഹത്തിന്റെ താരമൂല്യം വ‌ർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2025ലെ കണക്കുപ്രകാരം 12.59 കോടി യുഎസ് ഡോളറാണ് (ഏകദേശം 1,189 കോടി രൂപ) സച്ചിന്റെ നിലവിലെ മൂല്യം.

വിവിധ മേഖലകളിലെ ബ്രാൻഡുകൾക്ക് വർഷങ്ങളായി സച്ചിനോടുള്ള വിശ്വാസ്യതയും ജനപ്രീതിയുമാണ് ഇതിലൂടെ ശ്രദ്ധേയമാകുന്നത്. മഹേന്ദ്ര സിംഗ് ധോണി,​ വിരാട് കൊഹ്‌ലി,​ രോഹിത് ശർമ. ഹാർദിക് പാണ്ഡ്യ തുടങ്ങിയ താരങ്ങൾ മികച്ച ബ്രാൻഡ് വാല്യൂ ഉണ്ടെങ്കിലും ഇതുവരെയും സച്ചിന്റെ പേര് പട്ടികയിൽ നിന്നും മാറിയിട്ടില്ല. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും ഏറ്റവും മികച്ച ബാറ്റ്സ്‌മാനോടുള്ള വിശ്വാസം വിവിധ ബ്രാൻഡുകളും കൈവിടുന്നില്ല എന്നത് വ്യക്തമാണ്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരമെന്ന റെക്കോർഡ് ഇപ്പോഴും സച്ചിന്റെ പേരിലാണ്. വിരമിക്കൽ കഴിഞ്ഞ് വർഷങ്ങൾക്കിപ്പുറമാണ് പല റെക്കോർഡുകളിലും 53കാരനായ സച്ചിന്റെ പേര് മറികടന്ന് പുതിയ തലമുറയിലേക്കെത്തുന്നത്.

English Summary

Sachin Tendulkar continues to rank among India’s top celebrity brands despite retiring from cricket years ago. According to the 2025 report, his brand value stands at $125.9 million (around Rs 1,189 crore), placing him among India’s top five. He remains the only retired sportsperson consistently featured in the top 10, reflecting his enduring popularity, trust and global appeal.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SACHIN TENDULKAR BRAND VALUE, SACHIN TENDULKAR 1189 CRORE, RETIRED CRICKETER BRAND VALUE, MS DHONI, VIRAT KOHLI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360