SignIn
Kerala Kaumudi Online
Saturday, 08 August 2026 12.58 AM IST

'​പ​ഞ്ചാ​'​ ​കൈ​ത്ത​റി​ ​ശ്രേ​ണി​യു​മാ​യി​ ​രാം​രാ​ജ് ​കോ​ട്ടൺ വിപണിയിൽ

ramraj

 പരമ്പരാഗത സന്താലി നെയ്ത്തുരീതി പുനരുജ്ജീപ്പിക്കുന്നു

പാലക്കാട്: ഒഡീഷയിലെ മയൂർഭഞ്ചിലെ സ്ത്രീകളുടെ പരമ്പരാഗത 'സന്താലി' നെയ്ത്ത് രീതി മുണ്ടുകളിലേക്ക് പുനരാവിഷ്കരിച്ച് രാംരാജ് കോട്ടൺ പുതിയ കൈത്തറി ശ്രേണിയായ 'പഞ്ചാ' പുറത്തിറക്കി. ഇന്ത്യയിൽ അധികമാരും അറിയാത്ത പരമ്പരാഗത നെയ്ത്ത് രീതി ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാനും ഈ പാരമ്പര്യം നിലനിറുത്തുന്ന ഗോത്രവർഗ്ഗക്കാരായ വനിതാ നെയ്ത്തുകാർക്ക് അർഹമായ അംഗീകാരവും വരുമാനവും ഉറപ്പാക്കാനാണ് ശ്രമം. കാലഹരണപ്പെടുന്ന സന്താലി നെയ്ത്തുരീതിയുടെ സൗന്ദര്യവും സമകാലിക പ്രസക്തിയും മനസിലാക്കിയ രാംരാജ് കോട്ടൺ സ്ഥാപകനും ചെയർമാനുമായ കെ.ആർ.നാഗരാജനാണ് പഞ്ചായിലൂടെ മുണ്ടുകളിൽ ഈ നെയ്ത്തുരീതി പുനരാവിഷ്‌കരിക്കുന്നത്. പ്ലെയിൻ വീവും എക്സ്ട്രാ-വെഫ്റ്റ് സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് 100% കോട്ടണിൽ ഓഫ്‌വൈറ്റ് ബേസും അസോ-ഫ്രീ ഡൈകളും ഉപയോഗിച്ച് പൂർണ്ണമായും കൈകൊണ്ട് നെയ്‌തെടുത്തതാണിവ.

തിരുപ്പൂരിൽ നടന്ന ചടങ്ങിൽ കെ.ആർ.നാഗരാജനൊപ്പം തിരുപ്പൂർ സിറ്റി പൊലീസ് കമ്മിഷണർ എസ്.രാജേശ്വരിയും ഒഡീഷയിലെ സന്നദ്ധ സംഘടന മൗനധ്വനി ഫൗണ്ടേഷന്റെ സ്ഥാപക ബിന്ദു വിനോധനും ചേർന്ന് പഞ്ചാ ശ്രേണി പുറത്തിറക്കി.

മയൂർഭഞ്ചിലെ സന്താലി നെയ്ത്ത് തനിമ ഒട്ടും ചോർന്നുപോകാതെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. പഞ്ചായിലൂടെ ആകർഷകമായ മുണ്ട് പുനരാവിഷ്‌കരിച്ച് ഈ കരകൗശലത്തിന് പുതിയ വിപണി തുറക്കുകയാണ്

- കെ.ആർ.നാഗരാജൻ,

രാംരാജ് കോട്ടൺ സ്ഥാപകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMRAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360