
സിയോൾ : ഇന്ത്യൻ താരം അഷ്മിത ചാലിഹയ്ക്ക് കൊറിയ മാസ്റ്റേഴ്സ് ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീടം. ഫൈനലിൽ നാലാം സീഡ് ചെെനീസ് താരം ഹാൻ ക്വിയാൻ ഷിയെ ഒരു ഗെയിം പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് അഷ്മിത ചാമ്പ്യനായത്. സ്കോർ 14-21,21-14,21-14. അഷ്മിതയുടെ കരിയറിലെ ആദ്യ ബി.ഡബ്ളിയു.എഫ്. വേൾഡ് ടൂർ കിരീടമാണിത്. കൊറിയ മാസ്റ്റേഴ്സ് വനിതാ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരവും അഷ്മിതയാണ്. പരിക്കിന്റെ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ അഷ്മിതയുടെ ആദ്യ കിരീടമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |