SignIn
Kerala Kaumudi Online
Friday, 28 August 2026 12.23 PM IST

വൈഭവ് സൂര്യവംശി യോഗ്യനാണെങ്കിലും ടീമിൽ വേണ്ട; ഒഴിവാക്കലിന് പിന്നിൽ ബിസിസിഐയുടെ നിയമം

vaibhav-sooryavanshi
വൈഭവ് സൂര്യവംശി

മുംബയ്: ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ അണ്ടർ19 ക്രിക്കറ്റ് ടീമിനെ ഇന്നലെ ബിസിസിഐ പ്രഖ്യാപിച്ചു. 15 അംഗ ടീമിൽ മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗിനും മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ മകൻ അൻവായ് ദ്രാവിഡിനും ഇടം ലഭിച്ചപ്പോൾ യുവതാരം വൈഭവ് സൂര്യവംശിയെ ഒഴിവാക്കിയിരുന്നു. ചെറിയ പ്രായത്തിൽ ലോക ക്രിക്കറ്റിലെ തന്നെ ശ്രദ്ധേയമായ യുവതാരമായി ഇതിനകം മാറിയ വൈഭവിനെ ടീമിൽ ഉൾപ്പെടുത്താത്തതിന് ഒരു പ്രധാന കാരണമുണ്ട്.

2016ൽ നിലവിൽ വന്ന ബിസിസിഐയുടെ നിർണായക നിയമമാണ് ആ ഒഴിവാക്കലിന് പിന്നിലെ കാരണം. ഒരു താരത്തിന് യോഗ്യതയുണ്ടെങ്കിലും ഒന്നിലധികം അണ്ടർ19 മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്നതാണ് നിയമം. ഇതിന് മുമ്പ് സർഫറാസ് ഖാൻ, സന്ദീപ് ശർമ, വിജയ് സോൾ തുടങ്ങിയ താരങ്ങൾ ഒന്നിലധികം അണ്ടർ19 മത്സരങ്ങളിൽ കളിച്ചിരുന്നു. എന്നാൽ പുതിയ നിയമം നിലവിൽ വന്നതോടെ ഇതിന് അവസരമില്ലാതായി.

2026ലെ അണ്ടർ19 ലോകകപ്പിൽ വൈഭവ് സൂര്യവംശി ഇന്ത്യക്കായി കളിച്ചിരുന്നു. അതിനാൽ പ്രായം പരിഗണിക്കുമ്പോൾ ഇപ്പോഴും യോഗ്യനാണെങ്കിലും ഇനി മറ്റൊരു അണ്ടർ19 മത്സരങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിയില്ല. ഒരു താരം മികച്ച പ്രകടനം കാഴ്ചവച്ചതുകൊണ്ടോ പ്രായം കൊണ്ട് യോഗ്യനാണെങ്കിലോ തുടർച്ചയായി അണ്ടർ19 മത്സരങ്ങളിൽ കളിക്കാനാവില്ലെന്ന ബിസിസിഐയുടെ നിയമം മുൻനിർത്തിയാണ് വൈഭവിനെ ടീമിൽ പരിഗണിക്കാത്തത്.

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ അണ്ടർ19 പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും രണ്ട് മൾട്ടി-ഡേ മത്സരങ്ങളുമാണുള്ളത്. സെപ്തംബർ 18, 21, 23 തീയതികളിൽ രാജ്കോട്ടിലാണ് മൂന്ന് ഏകദിന മത്സരങ്ങൾ നടക്കുക. സെപ്തംബ‌ർ 27 മുതൽ 30 വരെ രാജ്കോട്ടിലും ഒക്ടോബർ 5 മുതൽ 8 വരെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ‘ബി’ ഗ്രൗണ്ടിലുമാണ് രണ്ട് മൾട്ടി-ഡേ മത്സരങ്ങൾ നടക്കുക.

15 അംഗ ഏകദിന ടീമിൽ ആര്യവീർ സെവാഗിനും വിക്കറ്റ് കീപ്പർ-ബാറ്ററായ അന്വയ് ദ്രാവിഡിനും ഇടം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇരുവരും മൾട്ടി-ഡേ മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെട്ടിട്ടില്ല.

English Summary

The BCCI has announced India’s U-19 squad for the series against Australia, leaving out young star Vaibhav Sooryavanshi despite his eligibility. A 2016 BCCI rule prevents players from participating in more than one U-19 World Cup. Sooryavanshi represented India in the 2026 U-19 World Cup. The series includes three ODIs and two multi-day matches, with Aryaveer Sehwag and Anvay Dravid selected.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAIBHAV SOORYAVANSHI, BCCI RULE, INDIA U19 SQUAD, VAIBHAV SOORYAVANSHI SELECTION, INDIAN CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360