SignIn
Kerala Kaumudi Online
Thursday, 27 August 2026 7.38 PM IST

പുജാര തിരഞ്ഞെടുത്ത എക്കാലത്തെയും ഇന്ത്യയുടെ അഞ്ച് മികച്ച ടെസ്റ്റ് പേസർമാർ; പ്രമുഖ താരങ്ങൾ പുറത്ത്‌

-cheteshwar-pujara-
ചേതേശ്വർ പൂജാര

ന്യൂഡൽഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച 10 ടെസ്റ്റ് പേസർമാരിൽ മുഹമ്മദ് സിറാജിന് സ്ഥാനമുണ്ടെന്ന് മുൻ ഇന്ത്യൻ ടെസ്റ്റ് താരം ചേതേശ്വർ പൂജാര. എന്നാൽ ആദ്യ അഞ്ചിൽ സിറാജിന് ഇടമില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 2010 മുതൽ 2023 വരെ ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്ന പൂജാര, ഇന്ത്യയുടെ പേസ് ബൗളിംഗിന്റെ സുവർണ കാലഘട്ടത്തിന് സാക്ഷിയായിരുന്നു. സിറാജിനെക്കുറിച്ച് ക്രിക്ക്ഇൻഫോയുടെ വീഡിയോയിൽ ചോദിച്ചപ്പോഴാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

'സിറാജ് തീർച്ചയായും ഇന്ത്യയുടെ മികച്ച 20 ടെസ്റ്റ് പേസർമാരുടെ പട്ടികയിലുണ്ടാകും. മികച്ച 10ൽ ഉണ്ടോ എന്ന് ചോദിച്ചാൽ, തീർച്ചയായും ഉണ്ടെന്ന് തന്നെ ഞാൻ പറയും. വിദേശത്തും ഇന്ത്യയിലും നടത്തിയ പ്രകടനങ്ങളും ടീമിനായി അദ്ദേഹം നടത്തുന്ന കഠിനാധ്വാനവും പരിഗണിച്ചാൽ സിറാജ് ടോപ് 10ലുണ്ട്,' അദ്ദേഹം പറഞ്ഞു. അതേസമയം മികച്ച അഞ്ച് ഇന്ത്യൻ ടെസ്റ്റ് പേസർമാരെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ കപിൽ ദേവ്, സഹീർ ഖാൻ, ജവഗൽ ശ്രീനാഥ്, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ എന്നിവരെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്.

എന്നാൽ മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ് എന്നിവരെ ആദ്യ പത്തിൽ പോലും പരിഗണിക്കാതിരുന്നത് എന്തുകൊണ്ടെന്നാണ് ആരാധകർ ഉയർത്തുന്ന ചോദ്യം.

English Summary

Former Indian Test cricketer Cheteshwar Pujara has stated Mohammed Siraj ranks among India's top 10 all-time Test pacers. Pujara, speaking in a Cricinfo video, acknowledged Siraj's consistent performances. However, he clarified that Siraj does not feature in his personal top five list, which prominently features other legendary fast bowlers from various eras.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PUJARA, LATESTNEWS, SPORTS, TOP TEST CRICKET PACE BOWLERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360