SignIn
Kerala Kaumudi Online
Thursday, 27 August 2026 5.45 PM IST

ഫോളോ ഓണിൽ ഞെട്ടിച്ച് ശ്രീലങ്ക, ദിനുഷയുടെ സെഞ്ച്വറിയിൽ സമനില; പരമ്പര ഇന്ത്യയ്ക്ക്

indian-team-
ഇന്ത്യൻ ടീം

കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തിൽ അപ്രതീക്ഷിത പോരാട്ടമാണ് അരങ്ങേറിയത്. ഇന്ത്യ ഫോളോ ഓൺ ചെയ്യിച്ചിട്ടും ശക്തമായി തിരിച്ചടിച്ച ശ്രീലങ്ക മത്സരം സമനിലയിലേക്ക് എത്തിച്ചു. സോനൽ ദിനുഷയുടെ തകർപ്പൻ സെഞ്ച്വറിയാണ് ആതിഥേയരുടെ പ്രതിരോധത്തിന് കരുത്തായത്.

ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 503 റൺസിന് ഇന്നിംഗ്സ് ഡിക്ളയർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സ് 290 റൺസിൽ അവസാനിച്ചതോടെ ഇന്ത്യയ്ക്ക് 213 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ചു. തുടർന്ന് ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ ശ്രീലങ്കയെ ഫോളോ ഓൺ ചെയ്യാൻ വിടുകയായിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ ശ്രീലങ്കൻ ബാറ്റർമാർ മികച്ച ചെറുത്തുനിൽപ്പാണ് നടത്തിയത്. പസിന്ദു സൂര്യബന്ധാരയും കമിന്ദു മെൻഡിസും ചേർന്ന് 116 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി. സൂര്യബന്ധാര 92 റൺസെടുത്തപ്പോൾ കമിന്ദു മെൻഡിസ് അർധസെഞ്ച്വറി നേടി.

തുടർന്ന് സോനൽ ദിനുഷയുടെ പോരാട്ടമാണ് ഇന്ത്യയുടെ വിജയപ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയായത്. അഞ്ചാം ദിനത്തിൽ ദിനുഷ സെഞ്ച്വറി പൂർത്തിയാക്കി. അവസാന ഘട്ടത്തിലും അദ്ദേഹം ക്രീസിൽ ഉറച്ചുനിന്നതോടെ ശ്രീലങ്കയ്ക്ക് ലീഡ് ഉയർത്താനായി. ഇന്ത്യയ്ക്കായി മനവ് സുതാറും പ്രസിദ്ധ് കൃഷ്ണയും മികച്ച പ്രകടനം നടത്തി. അഞ്ചാം ദിനം വൈകുന്നേരത്തോടെ ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 429 റൺസ് എന്ന നിലയിൽ മത്സരം അവസാനിപ്പിച്ചതോടെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. 131 റൺസുമായി സോണൽ ദിനുഷയും അസിത ഫെർണാണ്ടോയായിരുന്നു പുറത്താകാതെ നിന്നത്.

ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 1-0ന് സ്വന്തമാക്കി. ഗാലെയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 165 റൺസിന് വിജയിച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഈ മത്സരഫലം നിർണായകമാണ്. നിലവിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. വിജയം സ്വന്തമാക്കിയിരുന്നെങ്കിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനത്തേക്ക് ഉയരാമായിരുന്നു. സമനിലയായതിനാൽ പോയിന്റ് ശതമാനം 51.52 ആയി കുറഞ്ഞത് ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് നൽകിയത്.

English Summary

India and Sri Lanka's second Test in Colombo ended in a draw, despite India enforcing the follow-on. Sri Lanka mounted a strong resistance in their second innings, led by Sonal Dinusha's unbeaten century (131*) and Pasindu Suryabandara's 92 runs, finishing at 429/9. India secured the two-match series 1-0. The draw negatively impacted India's World Test Championship points.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA VS SRI LANKA, SRI LANKA TEST, SONAL DINUSHA CENTURY, INDIA TEST SERIES WIN, COLOMBO TEST DRAW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360