
4700ൽപ്പരം പേരെ കാണാനില്ല
10000ൽപ്പരം പേരെ രക്ഷപ്പെടുത്തി
ന്യൂഡൽഹി: നേപ്പാളിൽ ആഗസ്റ്റ് 26നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 939 ആയി. മരണസംഖ്യ ഇനിയും വർദ്ധിച്ചേക്കും. 300ൽപ്പരം ഇന്ത്യക്കാർ അടക്കം 4700ൽപ്പരം പേരെ കണ്ടെത്താനുണ്ട്. ത്രിശൂലി വൈദ്യുതി പദ്ധതി മേഖലയിലെ തുരങ്കത്തിലടക്കം ഇന്ത്യൻ ജോലിക്കാർ കുടുങ്ങി കിടക്കുന്നുവെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാണ്. പ്രളയമേഖലകളിൽ നിന്ന് ഇതുവരെ 10000ൽപ്പരം പേരെ രക്ഷപ്പെടുത്തി. മാൻസരോവർ തീർത്ഥാടനത്തിന് കോയമ്പത്തൂർ ഇഷാ ഫൗണ്ടേഷനിൽ നിന്നു പോയവർ ഉൾപ്പെടെ 130ൽപ്പരം ഇന്ത്യൻ വംശജരെ കുറിച്ച് വിവരമില്ല. ഇന്ത്യയിൽ നിന്നുള്ള ഫൊറൻസിക് സംഘം നേപ്പാൾ പൊലീസ് സെൻട്രൽ ഫൊറൻസിക് സയൻസ് ലാബിലും,ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഹോസ്‌പിറ്റലിലുമായി ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഉത്തർപ്രദേശിലെയും ബീഹാറിലെയും മേഖലകളിൽ ഗണ്ഡക് നദിയിലൂടെ ഇന്നലെ 4 മൃതദേഹങ്ങൾ ഒഴുകിയെത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഡൽഹിയിലെ നേപ്പാൾ എംബസിയിലെത്തി ഇന്ത്യയുടെ എല്ലാ പിന്തുണയും ഉറപ്പുനൽകി.
റിട്ട.ജഡ്‌ജിയെ കണ്ടെത്തണമെന്ന്
മുൻ മദ്രാസ് ഹൈക്കോടതി ജഡ്‌ജി വി. ശിവജ്ഞാനത്തെയും കാണാനില്ല. അടിയന്തര ഇടപെടലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി തമിഴ് അഡ്വക്കേറ്റ്സ് അസോസിയേഷൻ കേന്ദ്രസർക്കാരിനും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും കത്തയച്ചു. ദുരന്തമുണ്ടാകുന്നതിനു മണിക്കൂറുക്കൾക്കു മുൻപ് ശിവജ്ഞാനം ഭാര്യയുമായി വാട്സാപ്പ് കോൾ മുഖേന സംസാരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |