തിരുവനന്തപുരം: വഖഫ് ബോർഡിന്റെ സാമൂഹ്യ ക്ഷേമ പദ്ധതികളിലെ കുടിശിക കൊടുത്തുതീർക്കാൻ ആറുകോടി രൂപ അനുവദിക്കണമെന്ന് ധനവകുപ്പിനോട് ആവശ്യപ്പെട്ടതായി മന്ത്രി വി.അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. കഴിയുന്നത്ര വേഗത്തിൽ അപേക്ഷകൾ തീർപ്പാക്കും. 2022-23ൽ 1.32കോടി രൂപയുടെ സഹായം അനുവദിച്ചിട്ടുണ്ട്. അതേസമയം, മൗലാനാ ആസാദ് നാഷണൽ സ്കോളർഷിപ്പ് അടക്കമുള്ള ന്യൂനപക്ഷ സ്കോളർഷിപ്പുകൾ കേന്ദ്രബഡ്ജറ്റിൽ റദ്ദാക്കുകയാണ് ചെയ്തതെന്നും പി.ഉബൈദുള്ളയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |