
ന്യൂഡൽഹി: പേഴ്സണൽ അസിസ്റ്റന്റിന്റെ വീട്ടിലെ ഇ.ഡി റെയ്‌ഡിനുപിന്നാലെ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിലെ പദവികളിൽ നിന്ന് രാജി വച്ചു. പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് അംഗത്വം, ഉത്തരാഖണ്ഡ് പി.സി.സിയിലെ എക്സിക്യൂട്ടീവ് അംഗത്വം എന്നിവയാണ് ഒഴിഞ്ഞത്. ഉത്തരാഖണ്ഡ് സബോർഡിനേറ്റ് സർവീസ് സെലക്ഷൻ കമ്മിഷൻ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലിൽ റാവത്തിന്റെ പി.എ.ചന്ദൻ സിംഗ് ജീന ഉൾപ്പെട്ടതോടെയാണ് രാജി. ജീനയുടെ വീട്ടിൽ നടന്ന റെയ്‌ഡിൽ 32ലക്ഷം രൂപയും സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു. ജീന 2014-2017ൽ റാവത്ത് മുഖ്യമന്ത്രിയായിരിക്കെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (ഒ.എസ്.ഡി) പദവിയിലുണ്ടായിരുന്നു. ജീനയ്‌ക്കെതിരായ ആരോപണങ്ങളിൽ വിശ്വസിക്കുന്നില്ലെന്ന് റാവത്ത് പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |