
നെയ്യാറ്റിൻകര: വിശ്വഭാരതി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന നെയ്യാറ്റിൻകര കൃഷ്ണപുരം സംഗീതിൽ വി. വേലപ്പൻ നായർ (81) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
വിദ്യാഭ്യാസ രംഗത്ത് ആറ് പതിറ്റാണ്ടിലേറെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിശ്വഭാരതി പബ്ലിക് സ്കൂൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സാരഥിയായി തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന വ്യക്തിത്വമായിരുന്നു. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാമേശ്വരത്തപ്പൻ പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
പൊതുദർശനം: രാവിലെ 9 മുതൽ 11:30 വരെ സ്കൂളിൽ. സംസ്കാരം: ഉച്ചയ്ക്ക് 12:30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാരദാംബാൾ. മക്കൾ: വി.എസ്.സരിത, വി.എസ്.സജിത. മരുമക്കൾ: ആർ.വി.സനിൽ കുമാർ, എം.മുരളീകൃഷ്ണൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |