
കൊച്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ്, കഴിഞ്ഞ ദിവസം അന്തരിച്ച കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട്കുന്നേൽ വി. ശാന്തകുമാരൻ നായരുടെ (89, റിട്ട.എൽ.ഐ.സി സോണൽ മാനേജർ) സംസ്‌കാരം ഇന്ന് നടക്കും. മൃതദേഹം ഇന്നു രാവിലെ ഏഴ് മുതൽ 10 വരെ ഇടപ്പള്ളി അഞ്ചുമന റോഡിലെ ശ്രീശാന്ത് ഹൗസിലും 10 മുതൽ മൂന്ന് വരെ കോതമംഗലം മാതിരപ്പിള്ളിയിലെ തവാട്ടിലും പൊതുദർശനത്തിന് വയ്‌ക്കും. സംസ്‌കാരം വൈകിട്ട് മൂന്നിന് തറവാട്ടു വീട്ടുവളപ്പിൽ. ചികിത്സയിലിരിക്കെ വെള്ളിയാഴ് രാത്രി 9.45നായിരുന്നു മരണം. ഭാര്യ: ടി.എൻ. സാവിത്രിദേവി. മറ്റ് മക്കൾ: ദീപുശാന്ത്, നിവേദിത, ദിവ്യ. മരുമക്കൾ: കൽപ്പന, സജിത്ത്, മധു ബാലകൃഷ്ണൻ, ഭുവനേശ്വരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |