SignIn
Kerala Kaumudi Online
Thursday, 22 October 2026 5.11 AM IST

ഉപ്പ് അടുക്കളയിൽ ഒരിക്കലും ഇങ്ങനെ വയ്ക്കരുത്, പട്ടിണിയും ശനിദോഷവും ഒഴിയില്ല; ഉപ്പ് കൈയിലും കൊടുക്കല്ലേ

salt

നമ്മുടെ വീട്ടിൽ ഒട്ടും ഒഴിച്ചുകൂടാനാവാത്ത വസ്‌തുവാണ് ഉപ്പ്. കറികളും മറ്റ് വിഭവങ്ങളിലും ഉപ്പില്ലാതെ കഴിക്കുന്നത് ചിന്തിക്കാൻ പോലുമാകില്ലല്ലേ? ഉപ്പിന് ജ്യോതിശാസ്‌ത്രത്തിലും വലിയ പ്രാധാന്യമുണ്ട്. ഉപ്പിൽ ദൈവീക അംശങ്ങളുണ്ടെന്നാണ് വിശ്വാസം. ഇതിന് നെഗറ്റീവ് എനർജിയെ വലിച്ചെടുക്കാനുമാവും. ജ്യോതിശാസ്ത്രത്തിൽ ഉപ്പ് ചന്ദ്ര ഗ്രഹവുമായും ശുക്ര ഗ്രഹവുമായുമാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഉപ്പ് ഐശ്വര്യത്തിന്റെയും പ്രതീകമാണ്.

ഉപ്പിന്റെ ഗുണങ്ങൾ പോലെതന്നെ തെറ്റായ രീതിയിൽ കൈകാര്യം ചെയ്താൽ അനേകം ദോഷങ്ങളും ഉണ്ടാവും. മറിച്ച് ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഐശ്വര്യവും ഉയർച്ചയും ഉണ്ടാവും. ഉപ്പ് കൈകാര്യം ചെയ്യുന്നതിലെ തെറ്റുകളും ദോഷഫലങ്ങളും അറിയാം.

  1. ഉപ്പ് സൂക്ഷിക്കുന്ന പാത്രം: ഉപ്പ് സ്റ്റീൽ, പ്ളാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കാൻ പാടില്ല. ഇങ്ങനെ ചെയ്യുന്നത് ശനിദോഷം ഉണ്ടാകുന്നതിന് കാരണമാവും. ചില്ല് പാത്രത്തിലായിരിക്കണം നിർബന്ധമായും ഉപ്പ് സൂക്ഷിക്കേണ്ടത്.
  2. ഉപ്പ് കൈകാര്യം ചെയ്യുമ്പോൾ ഒരിക്കലും താഴെവീഴാൻ പാടില്ല. താഴെ വീഴുന്നത് ചന്ദ്ര ദോഷത്തിനും ശുക്ര ദോഷത്തിനും ഇടയാക്കും. കടുത്ത ദാരിദ്രം അനുഭവിക്കേണ്ടി വരും.
  3. സന്ധ്യയ്ക്ക് ശേഷം ഉപ്പ് കൈമാറാൻ പാടില്ല. ഐശ്വര്യം വീട്ടിൽനിന്ന് പോകുന്നതിന് കാരണമാവും.
  4. ഉപ്പ് കൈയിൽ കൊടുക്കരുത്. ഇത് ബന്ധത്തിൽ വിള്ളലുണ്ടാക്കും.

ഉപ്പിന്റെ ഗുണങ്ങൾ അറിയാം:

  • ഒരു നുള്ള് ഉപ്പ് തലയ്ക്കുഴിഞ്ഞ് ഒഴുകുന്ന വെള്ളത്തിൽ കളഞ്ഞാൽ എല്ലാ കണ്ണേറ് ദോഷങ്ങളും മാറിക്കിട്ടും.
  • പഠിക്കുന്ന കുട്ടികളുടെയോ രോഗിയായി കിടക്കുന്നവരുടെയോ മുറിയിൽ വയ്ക്കുന്നത് വളരെ ഗുണം ചെയ്യും.
  • ഒരു ഗ്ളാസ് ബൗളിൽ നിറയെ ഉപ്പ് നിറയ്ക്കണം. ഇതിന് മുകളിലായി ഏഴ് ഗ്രാംപൂ വിതറി വയ്ക്കണം. ഇത് വലത് കയ്യിൽ പിടിച്ച് പൂജാമുറിയിലോ വിളക്ക് കത്തിക്കുന്ന സ്ഥലത്തോ പോയി പ്രാർത്ഥിക്കുന്നത് വളരെ ഗുണം ചെയ്യും. പ്രാർത്ഥനയ്ക്ക് ശേഷം ഉപ്പുമായി വീടിന്റെ മുക്കിലും മൂലയിലും പോയി മൂന്ന് പ്രാവശ്യം തലയ്ക്കുഴിയണം. ഇനി വീടിന്റെ പ്രധാനവാതിലിലെത്തി അവിടെയും മൂന്ന് പ്രാവശ്യം ഒഴിണം. ശേഷം വീട്ടലിലെ മാസ്റ്റർ റൂമിലെത്തി ഉപ്പ് ആളുകൾ അധികം ഇടപെടാത്ത സ്ഥലത്ത് വയ്ക്കണം.ഇത് 25 ദിവസത്തേയ്ക്ക് വച്ചതിന് ശേഷം ചെടിക്കോ മറ്റോ ഉപ്പ് കലക്കി ഒഴിച്ചുകൊടുക്കാം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SALT, USAGE, HOME, ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO