SignIn
Kerala Kaumudi Online
Wednesday, 27 May 2026 7.49 AM IST

ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണിൽ നിന്ന് ഉഗ്ര ശബ്ദം, പിന്നാലെ തീ; പൊള്ളലേറ്റത് എഴുപതുകാരന്

elias

തൃശൂർ: സംസ്ഥാനത്ത് വീണ്ടും മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. തൃശൂർ മരോട്ടിച്ചാലിൽ ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ചായക്കടയിൽ ഇരിക്കുകയായിരുന്ന മരോട്ടിച്ചാലിൽ ഏലിയാസ് എന്ന എഴുപതുകാരൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.


വയോധികന്റെ പോക്കറ്റിലായിരുന്നു ഫോൺ ഉണ്ടായിരുന്നത്. പെട്ടെന്ന് ശബ്ദത്തോടുകൂടി ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് തീ ആളിപ്പടരുകയായിരുന്നു. ഉടൻ ഫോൺ നിലത്തേക്കിടാൻ കഴിഞ്ഞതിനാൽ നിസാര പരിക്കുകളോടെ ഏലിയാസ് രക്ഷപ്പെട്ടു.


ഫോൺ പൂർണമായും കത്തി നശിച്ചു. കഴിഞ്ഞമാസം ഇരുപത്തിയഞ്ചിനാണ് തിരുവില്വാമലയിൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചത്. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മരിച്ചത്. വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ കുട്ടിയുടെ മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.മൂന്ന് വർഷം മുമ്പ് പാലക്കാട് നിന്നും വാങ്ങിയ റെ‌ഡ്മി 5 പ്രോ മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MOBILE PHONE EXPLOSION, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA