തിരുവനന്തപുരം: ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ. ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിലുള്ള അതൃപ്‌തി ലോക്‌ഭവനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് സംസാരിച്ചത്.
എസ്എഫ്‌ഐയുടെ സമരത്തിന് പിന്നാലെ കാലടി വിസി സിസ തോമസ് നൽകിയ പരാതിക്ക് പിന്നാലെയാണ് ഗവർണർ ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയത്. മുൻസർക്കാരിന്റെ കാലത്തും ഗവർണറുടെ ഭാഗത്തുനിന്ന് സമാനമായ നടപടികളുണ്ടായപ്പോഴും ഇത്തരത്തിൽ അതൃപ്‌തി അറിയിച്ചിട്ടുണ്ടെന്നും വി ഡി സതീശൻ ഓർമ്മിപ്പിച്ചു.
Chief Minister V. D. Satheesan criticised Governor Rajendra Arlekar for summoning the DGP to Lok Bhavan without the government’s permission. He said the government had conveyed its displeasure over the move.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |