മുഴുവൻ മാർക്കും നേടി 71 പേർ 77 സ്കൂളുകൾക്ക് 100 % 33815 പേർക്ക് എല്ലാത്തിനും എ പ്ലസ്
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ 82.95 ശതമാനം കുട്ടികൾ ഉപരിപഠനത്തിന് യോഗ്യതനേടി. കഴിഞ്ഞ വർഷം 83.87 ശതമാനമായിരുന്നു വിജയം. ഇത്തവണ 0.92 ശതമാനത്തിന്റെ കുറവ്. റെഗുലർ വിഭാഗത്തിൽ 2028 സ്കൂളുകളിലായി 3,76,135 പേർ എഴുതിയതിൽ 3,12,005 പേർ വിജയിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ എൻ.എസ്.ക്യു.എഫ് സ്കീമിൽ 78.39 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തെക്കാൾ 0.13 ശതമാനം കൂടുതൽ. 28,495 പേർ പരീക്ഷ എഴുതിയതിൽ 22,338 പേർ വിജയിച്ചു. വയനാട്ടിലാണ് കൂടിയ വിജയശതമാനം- 83. 63. കുറവ് പത്തനംതിട്ടയിൽ- 68.48 ശതമാനം. 373 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
മുഴുവൻ മാർക്കും നേടി 71 പേർ
77 സ്കൂളുകൾക്ക് 100 % 33815 പേർക്ക് എല്ലാത്തിനും എ പ്ലസ്
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസുകാർ കൂടുതലുള്ളത് മലപ്പുറത്താണ് - 4,897.
പെൺകുട്ടികളിൽ 1,73,731 പേരും (89.13 ശതമാനം) ആൺകുട്ടികളിൽ 1,38, 274 പേരും (76.13 ശതമാനം) ഉപരിപഠന യോഗ്യത നേടി.
എട്ട് സർക്കാർ സ്കൂളുകളും 25 എയ്ഡഡ് സ്കൂളുകളും 12 സ്പെഷ്യൽ സ്കൂളുകളും നൂറു ശതമാനം വിജയം നേടി.
വിജയശതമാനം
ഏറ്റവും കൂടുതൽ എറണാകുളത്ത്- 87.55.
കുറവ് പത്തനംതിട്ടയിൽ- 76.59 ശതമാനം.
റെഗുലർ വിഭാഗം
2028 സ്കൂളുകൾ
പരീക്ഷ എഴുതിയവർ 3,76,135 പേർ
വിജയിച്ചവർ 3 ,12,005 പേർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |