SignIn
Kerala Kaumudi Online
Saturday, 15 August 2026 10.25 AM IST

അരൂർ പാലത്തിൽ നിന്ന് വിദ്യാർത്ഥിനി കായലിൽ ചാടി, തിരച്ചിൽ തുടരുന്നു

jumped

കൊച്ചി: അരൂർ പാലത്തിൽ നിന്ന് വിദ്യാർത്ഥിനി കായലിലേക്ക് ചാടി. എരമല്ലൂർ സ്വദേശിനി ജിസ്ന ജോൺസൺ (20 ) ആണ് കായലിൽ ചാടിയത്. രാവിലെ എട്ടുമണിയോടെയാണ് സംഭവം. കലൂർ ടി.ടി.സി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ‍്യൂട്ടിലെ ഡ്രാഫ്റ്റ്മാൻ സിവിൽ വിദ്യാർത്ഥിനിയാണ് ജിസ്ന. കുടയും ബാഗും പാലത്തിൽ വച്ച ശേഷം പെൺകുട്ടി കായലിലേക്ക് ചാടുകയായിരുന്നു. പെൺകുട്ടി കായലിൽ ചാടുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരാണ് വിവരം പൊലീസിലും ഫയർ ഫോഴ്സിലും കൈമാറിയത്. പെൺകുട്ടിക്കായി കളക്ടറുടെ നിർദ്ദേശപ്രകാരം സ്കൂബ ടീം അടക്കം തിരച്ചിൽ തുടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, GIRL WHO, JUMPED, LAKE AROOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL