കൊച്ചി: സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷം യുവാവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. കൊച്ചി മഞ്ഞുമ്മലിൽ ഇന്നുരാവിലെയായിരുന്നു സംഭവം. കളമശേരി സ്വദേശി ആന്റണി ഡാനിയേലാണ് (25) മരിച്ചത്.
സുഹൃത്തുക്കൾ മാത്രമുള്ള സ്വകാര്യ അക്കൗണ്ടിലാണ് യുവാവ് വീഡിയോ പോസ്റ്റ് ചെയ്തത്. ചെറുപ്പകാലത്തുണ്ടായ ചില സംഭവങ്ങൾ മാനസിക പ്രയാസമുണ്ടാക്കുന്നതായാണ് വീഡിയോയിൽ പറയുന്നത്. മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും വീഡിയോയിൽ പറയുന്നുണ്ട്.
ഫയർ ഫോഴ്‌സും പൊലീസുമെത്തി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
A 25-year-old man, Antony Daniel, committed suicide by jumping into a river in Manjummal, Kochi, this morning. He posted a video for friends on social media, mentioning mental distress from childhood and stating no one else was responsible for his death. Police recovered his body after a search.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |