SignIn
Kerala Kaumudi Online
Sunday, 31 May 2026 4.12 PM IST

13 വർഷങ്ങൾക്ക് ശേഷം വക്കീൽ കുപ്പായമണിയാൻ മോഹൻലാൽ, ജീത്തു ജോസഫ് ചിത്രത്തിലെ ലുക്ക് പങ്കുവച്ച് നടൻ

READ ENGLISH VERSION
mohanlal

ജീത്തു ജോസഫ് ചിത്രം നേരിലെ ലുക്ക് പങ്കുവച്ച് മോഹൻലാൽ. അഭിഭാഷക കുപ്പായം വീണ്ടും അണിയുന്നുവെന്ന സൂചനയാണ് കംപ്ളീറ്റ് ആക്‌ടർ പങ്കുവച്ചിരിക്കുന്നത്. 2010ൽ പുറത്തിറങ്ങിയ ജനകനിലാണ് അഭിഭാഷകനായി മോഹൻലാൽ അവസാനം എത്തിയത്.

Joined at the set of #Neru directed by Jeethu Joseph and produced by Antony Perumbavoor under the banner of Aashirvad...

Posted by Mohanlal on Saturday, 2 September 2023

ദൃശ്യം 2വിലൂടെ ശ്രദ്ധേയായ അഭിനേത്രി ശാന്തി മായാദേവിയും സംവിധായകനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് പ്ര്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാണം. സതീഷ് കുറുപ്പ് ഛായാഗ്രഹണവും വിഷ്ണു ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു.

നീതി തേടുന്നുവെന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. ഇടവേളയ്ക്ക് ശേഷം പ്രിയ മണി മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ഗ്രാന്റ് മാസ്റ്ററിലണ് ഇരുവരും ഇതിന് മുൻപ് ഒരുമിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MOHANLAL, NERU MOVIE, FIRST LOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY