SignIn
Kerala Kaumudi Online
Tuesday, 15 September 2026 6.29 PM IST

കരിപ്പൂരിൽ മൂന്ന് കോടിയുടെ സ്വർണം പിടികൂടി; അഞ്ച് പേർ കസ്റ്റഡിയിൽ

READ ENGLISH VERSION
gold

കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണ വേട്ട. മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീർ, മുഹമ്മദ് മിഥിലാജ്, ചേലാർക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീർ, അബ്ദുൽ സക്കീർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 5460 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇന്ന് മാത്രം ആറ് പേരാണ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ ലിഗേഷ് നേരത്തെ സി ഐ എസ് എഫിന്റെ പിടിയിലായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയവരാണ് പ്രതികൾ.

റിയാദിൽ നിന്നെത്തിയ മുഹമ്മദ് ബഷീർ ശരീരത്തിൽ ക്യാപ്സ്യൂളുകളായിട്ടാണ് സ്വർണം സൂക്ഷിച്ചത്. മുഹമ്മദ് മിഥിലാജ് ബെഡ്ഷീറ്റിൽ വിദഗ്ദ്ധമായിട്ടാണ് സ്വർണം ഒളിപ്പിച്ചത്. സമീർ ശരീരത്തിനുള്ളിൽ ഒരു കിലോയിലധികം തൂക്കമുള്ള സ്വർണമാണ് ഒളിപ്പിച്ചത്. കോഴിക്കോട് കക്കട്ട് സ്വദേശിയായ ലിഗേഷ് വിമാനത്താവളത്തിന് പുറത്തുനിന്നാണ് പിടിയിലായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD SMUGGLING, KARIPUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA