SignIn
Kerala Kaumudi Online
Monday, 09 November 2026 12.17 AM IST

'ലാലേട്ടന്റെയും മമ്മൂക്കയുടെയും ജാതകത്തിലെ ഈ യോഗം കെട്ടാൽ ഞെട്ടും'; ജ്യോതിഷൻ ഹരി പത്തനാപുരം

actors

താരരാജാക്കൻമാരായ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ജാതകത്തിലെ രാജയോഗത്തെക്കാൾ ഭാഗ്യമുളളത് സാധാരണ ജനങ്ങൾക്കാണെന്ന് ജ്യോതിഷൻ ഹരി പത്തനാപുരം. ഇരുവർക്കും മലയാളികളുളള ലോകത്തിന്റെ ഒരു ഭാഗത്തും സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. ഒരു ഓൺലൈൻ മീഡിയയിൽ നടന്ന അഭിമുഖത്തിനിടയിലുളള അവതാരകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഹരി പത്തനാപുരം ഇത്തരത്തിൽ പ്രതികരിച്ചത്. താരങ്ങളുടെ രാജയോഗത്തെക്കുറിച്ചായിരുന്നു അവതാരകന്റെ ചോദ്യം.

'ഞാൻ വലിയൊരു മോഹൻലാൽ ഫാനാണ്. ഇപ്പോൾ മമ്മൂക്കയെയും ഇഷ്ടമാണ്. രണ്ടുപേരെയും ഒരു പോലെ ഇഷ്ടമാണ്. ഇപ്പോൾ താങ്കൾ ചോദിച്ച ചോദ്യം ഒരു നിരാശയിൽ നിന്നുണ്ടായതാണ്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ജാതകത്തിൽ രാജയോഗമാണെന്ന്. ഇതൊന്നു തിരിച്ച് ചിന്തിച്ച് നോക്കൂ. മ​റ്റൊരാളുടെ ഉയർച്ച കാണുമ്പോൾ നമുക്ക് അങ്ങനെയാകാൻ സാധിക്കുന്നില്ലല്ലോ എന്ന് നിരാശപ്പെടുന്നതിന് പകരം ഇതൊന്ന് ചിന്തിക്കൂ.

താങ്കൾക്ക് കുമരകത്തോ കുട്ടനാട്ടിലോ ഉളള ഒരു ഷാപ്പിൽ പോയി കളളുകുടിക്കണമെന്ന് തോന്നിയാൽ എന്തുചെയ്യും? പോയി കുടിക്കുമല്ലേ? എന്നാൽ മോഹൻലാലിനോ മമ്മൂട്ടിക്കോ ഇതു കഴിയുമോ?അതിനേക്കാൾ യോഗം നിങ്ങൾക്കുണ്ടേ. നമുക്ക് ഒരു ഉത്സവ പറമ്പിൽ പോണമെങ്കിലോ. നമ്മൾ അവിടെ പോയി അതൊക്കെ ആസ്വദിക്കും.എന്നാൽ അവർക്ക് സ്വതന്ത്രമായി അതൊക്കെ ചെയ്യാൻ കഴിയുമോ? അവർക്ക് അവരുടെ നാട്ടിലെ ഒരു ഉത്സവത്തിനുപോലും സെക്യൂരി​റ്റിയുടെ പിൻബലമില്ലാതെ പോകാൻ കഴിയില്ല. മക്കളുടെ പിടിഎ മീ​റ്റിംഗിന് പോകാൻ കഴിയില്ല.

അവരുടെ നാട്ടിലുളള കല്യാണങ്ങൾക്കുപോലും സെക്യൂരി​റ്റി ഇല്ലാതെ പോകാൻ കഴിയില്ല. നമുക്ക് എന്തും ചെയ്യാം.അവരെക്കാൾ നമുക്കാണ് യോഗം.അവർ വലിയ സ്​റ്റാർ ഹോട്ടലുകളിൽ താമസിക്കുന്നു,പോഷ് കാറുകളിൽ യാത്ര ചെയ്യുന്നു. ഇതൊക്കെ പണമുളള ഏതൊരാൾക്കും ചെയ്യാവുന്നതേയുളളൂ. അവർ വലിയ സംഭവമെന്ന് ചിന്തിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന പലയോഗങ്ങളും അവർക്കില്ല.

എന്നോട് സംസാരിക്കുന്നവർ പറയുന്നത് അവർക്കുളളത് തനിക്കില്ല എന്നാണ്. എന്നാൽ തനിക്കുളളത് അവർക്കില്ലെന്ന് ആരും പറയുന്നില്ല. നമുക്ക് കുടുംബത്തോടൊപ്പം എവിടെയും പോകാം. അവർക്ക് അത് സാധിക്കില്ല. മലയാളികളുളള ഒരു സ്ഥലത്തും അവർക്ക് സ്വതന്ത്രമായി വിഹരിക്കാൻ സാധിക്കില്ല. ശരിക്കും പറഞ്ഞാൽ അവരുടെ ജാതകത്തിലുളള യോഗങ്ങളെക്കാൾ നല്ലതുളളത് നിങ്ങളുടെ ജാതകത്തിലാണ്.

നിങ്ങൾക്കുളള എന്തെല്ലാം കാര്യങ്ങൾ അവർക്കില്ല. അങ്ങനെ ചിന്തിക്കുകയാണെങ്കിൽ ജീവിതം രസകരമായിരിക്കും. നമ്മുടെ ജീവിതത്തിലെ നൻമകളെ കാണാൻ ശ്രമിക്കുന്നില്ലെന്നതാണ് നമ്മുടെ പോരായ്മ. അതൊക്കെ കാണാൻ ശ്രമിച്ചാലേ ജീവിതത്തിൽ വിജയിക്കാൻ സാധിക്കുകയുളളൂ.' ഹരി പത്തനാപുരം പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL, MAMMOOTTY, HARI PATHANAPURAM, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY