SignIn
Kerala Kaumudi Online
Sunday, 08 November 2026 6.09 AM IST

ആര്യയുടെ വേട്ടുവം പൊങ്കൽ റിലീസ്

sss

ആര്യ നായകനായി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം വേട്ടുവം പൊങ്കൽ റിലീസായി എത്തും. അടുത്തിടെ പുറത്തിറങ്ങിയ 'വേൾഡ് ഒഫ് വേട്ടുവം, വീഡിയോയ്ക്ക് വലിയ പിന്തുണ ലഭിച്ചു. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നട ഭാഷകളിൽ വീഡിയോ പുറത്തിറങ്ങി. അപ്പോക്കലിപ്‌റ്റിക് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ഉടലെടുക്കുന്ന വൈരുദ്ധ്യങ്ങളും ശത്രുതകളും അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് പറയുന്നത്.

ഒരു ആയോധന കലയാണ് വേട്ടുവം. അട്ടകത്തി ദിനേശ്, ഷബീർ കല്ലറയ്ക്കൽ, ശോഭിത ധൂലിപാല, കലൈയരസൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ജി.വി. പ്രകാശ് ഈണം പകരുന്നു. കലാ സംവിധാനം എസ്.എസ്. മൂർത്തി, രൂപേഷ് ഷാജി ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് സെൽവ ആർ.കെ. ആക്ഷൻ ദിലീപ് സുബ്ബരായൻ, നീലം പ്രൊഡക്‌ഷൻസും ലേൺ ആൻഡ് ടീച്ച് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARYA, VETTUVAM, CINEMANEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY