രജനികാന്ത് ചിത്രം 'ജയിലർ2'വിലെ നോറ ഫത്തേഹിയുടെ 'ബിൻഡാസ്' ഗാനത്തിന് ചുവടുവച്ച് നടൻ ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന. ഗ്ളാമർ ലുക്കിലുള്ള പ്രാർത്ഥനയുടെ നൃത്തച്ചുവടുകൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാവുകയാണ്. അന്ന ബെൻ, എസ്‌തർ അനിൽ തുടങ്ങിയ സിനിമാ താരങ്ങളും വീഡിയോയിൽ കമന്റ് ചെയ്തിട്ടുണ്ട്. 'എന്റെയുള്ളിലെ നോറ ഫത്തേഹി പുറത്തുവന്നപ്പോൾ' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
നർത്തകിക്ക് പുറമെ ഗായിക കൂടിയാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. 2018ൽ പുറത്തിറങ്ങിയ 'മോഹൻലാൽ' എന്ന ചിത്രത്തിലെ 'ലാലേട്ടാ' എന്ന പാട്ടിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് 'കുട്ടൻപിള്ളയുടെ ശിവരാത്രി', 'ഹെലൻ', 'ഓ ബേബി' എന്നീ സിനിമകളിലും ആലപിച്ചു. മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത 'എമ്പുരാൻ' എന്ന സിനിമയുടെ തീം സോംഗ് ആലപിച്ചതും പ്രാർത്ഥനയായിരുന്നു. ഗായകൻ വരുൺ ജോണിനൊപ്പം പുറത്തിറക്കിയ 'വിത്ത്/ ഔട്ട് യു' എന്ന സംഗീത വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Actor Indrajith's daughter, Prarthana Indrajith, is trending on Instagram for her dance performance to Nora Fatehi's 'Bindass' song from Rajinikanth's upcoming film 'Jailer 2'. Her glamorous dance moves have garnered significant attention, including comments from fellow celebrities. Prarthana is also an established singer, having lent her vocals to several Malayalam film songs and music videos.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |