SignIn
Kerala Kaumudi Online
Saturday, 07 November 2026 3.13 PM IST

യുവാവുമായി അടുത്തിടപഴകുന്ന വീഡിയോ ക്ലിപ്പ് ലീക്കായി; പ്രതികരിച്ച് നടി സുരേഖ വാണി, വിമർശനം

surekha-vani
നടി സുരേഖ വാണി

ജബർദസ്ത്, ഭദ്ര, റേസ് ഗുരം, ദൂകുഡു തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമാ ലോകത്ത് തിളങ്ങിയ നടി സുരേഖ വാണിയുടെ സ്വകാര്യ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇതോടെ താരത്തിന് നേരെ വിമർശനങ്ങൾ ഉയരുകയാണ്. തന്നെക്കാൾ പ്രായം കുറഞ്ഞ യുവാവുമായി അടുത്തിടപഴകുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി നടി രംഗത്തെത്തി.

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താൻ അറിയാതെയാണ് ഇത് പുറത്തുവന്നതെന്നും സുരേഖ വ്യക്തമാക്കി. വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ സോഷ്യൽ മീഡിയ പേജുകൾ, മാദ്ധ്യമസ്ഥാപനങ്ങൾ, യൂട്യൂബ് ചാനലുകൾ എന്നിവർക്കെതിരെയാണ് താരം മുന്നറിയിപ്പ് നൽകിയത്. തന്റെ സമ്മതമില്ലാതെ പുറത്തുവന്ന സ്വകാര്യ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തവർ ഉടൻ നീക്കം ചെയ്യണമെന്നും നടി ആവശ്യപ്പെട്ടു.

കാഴ്ചക്കാരെയോ ഫോളോവേഴ്സിനെയോ നേടുന്നതിനോ അല്ലെങ്കിൽ റീച്ച് ലഭിക്കുന്നതിനോ വേണ്ടി ഈ സംഭവത്തെ ഉപയോഗിക്കരുതെന്ന് നടി സോഷ്യൽ മീഡിയ ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു. ഇത് ഗൗരവകരമായ വിഷയമാണെന്നും ഒരാളുടെ അനുവാദമില്ലാതെ അവരുടെ സ്വകാര്യ വിവരങ്ങളോ ദൃശ്യങ്ങളോ ഉപയോഗിക്കാൻ മറ്റാർക്കും അവകാശമില്ലെന്നും നടി കൂട്ടിച്ചേർത്തു. വീഡിയോ ക്ലിപ്പുകൾ ആദ്യം നടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ വിവിധ അക്കൗണ്ടുകളിലൂടെ പ്രചരിക്കുകയായിരുന്നു. നടിയും യുവാവും തമ്മിലുള്ള പ്രായവ്യത്യാസത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUREKHA VANI, SUREKHA VANI LEAKED VIDEO, TELUGU ACTRESS CONTROVERSY, VIRAL VIDEO CLIP, SUREKHA VANI REACTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY