SignIn
Kerala Kaumudi Online
Sunday, 08 November 2026 1.10 PM IST

സിനിമയുടെ പേര്  മാറ്റിയാൽ വലിയ നഷ്ടം:  സെൻസർ ബോർഡിന്റെ പുതിയ മാർഗനിർദേശങ്ങൾക്കെതിരെ ഫിലിം ചേംബർ

kerala-film-chamber
കേരള ഫിലിം ചേംബർ

കൊച്ചി: സിനിമാ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങളിൽ പ്രതിഷേധമറിയിച്ച് കേരള ഫിലിം ചേംബർ. സെൻസർ ബോർഡിന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഫിലിം ചേംബർ ആവശ്യപ്പെട്ടു. വിഷയത്തിലുള്ള തങ്ങളുടെ ആശങ്ക അറിയിച്ച് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സോണി തോമസ് ജോൺ സെൻസർ ബോർഡ് സിഇഒ രാജേന്ദ്ര സിംഗിന് കത്ത് നൽകി.

ഒക്ടോബർ 26നാണ് സിനിമാ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് പുതുക്കിയ മാർഗനിർ‌ദേശങ്ങൾ സെൻസർ ബോർഡ് പുറത്തിറക്കിയത്.18 അംഗങ്ങളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിച്ചതിന് പിന്നാലെയായിരുന്നു നടപടി. സിനിമകളുടെ പേര് മുൻകൂട്ടി നിശ്ചയിക്കാനാകില്ലെന്നും പേര് മാറ്റാൻ ബോർഡിന് അധികാരമുണ്ടെന്നും പുതിയ മാർഗനിർദേശങ്ങളിലുണ്ട്.

പരിശോധനാ സമിതിക്കാണ് പേരിൽ മാറ്റം വരുത്താൻ അധികാരം. ചിത്രങ്ങളുടെ റിലീസ് തീയതി മുന്നിൽക്കണ്ട് സർട്ടിഫിക്കേഷൻ വേഗത്തിലാക്കില്ലെന്നും വർക്ക്-ഇൻ-പ്രോഗ്രസ് ചിത്രങ്ങളുടെ അപേക്ഷ ഇനി സ്വീകരിക്കില്ലെന്നും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് പുന:പരിശോധിക്കണമെന്നാണ് ഫിലിം ചേംബറിന്റെ ആവശ്യം.

സിനിമ നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ് സെൻസർ ബോർഡിന്റെ അനുമതിക്കായി സമർപ്പിക്കുന്നതെന്നും ഈ സമയത്ത് പേരുമാറ്റം നിർദേശിച്ചാൽ അത് നിർമാതാക്കൾക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സോണി തോമസ് ജോൺ സെൻസർ ബോർഡിന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

English Summary

The Kerala Film Chamber has objected to the Central Board of Film Certification’s (CBFC) revised film certification guidelines and demanded their reconsideration. In a letter to CBFC CEO Rajendra Singh, Film Chamber General Secretary Sony Thomas John expressed concern that the board’s power to change film titles at the review stage could cause significant financial losses to producers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA FILM CHAMBER, FILM CHAMBER PROTEST, CENSOR BOARD CONTROVERSY, MOVIE TITLE CHANGE, MALAYALAM CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY