1 MIN READ | AUTHOR : Web Desk PUBLISHED: NOVEMBER 08, 2026 06:02 AM IST
സൂപ്പർ താരം മോഹൻലാലും മഞ്ജു വാര്യരും ഉൾപ്പെടുന്ന സംഘം ഡിസംബറിൽ ദുബായിലേക്ക്. യു.എ. ഇ ദേശീയ ദിനമായ ഡിസംബർ രണ്ടിന് ദുബായിലെ കൊക്കോ കോള അരീനയിൽ നടക്കുന്ന ഹലാ മോഹൻലാൽ ഷോയിൽ പങ്കെടുക്കാനാണ് മോഹൻലാലും മഞ്ജു വാര്യരും കലാഭവൻ ഷാജോണും അസീസ് നെടുമങ്ങാടും സാനിയ അയ്യപ്പനും റംസാനും മോക്ഷയും സിതാര കൃഷ്ണകുമാറും വിധു പ്രതാപും റിയാസ് നർമ്മകലയും നിയാസ് ബക്കറും വിനോദ് കോവൂരുമടങ്ങുന്ന താരസംഘം എത്തുന്നത്. എൻ.വി. അജിത്ത് ആണ് സ്റ്റേജ് ഷോയുടെ സംവിധായകൻ. ഒരേസമയം പതിനേഴായിരം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇൻഡോർ അരീനകളിലൊന്നാണിത്.അതേസയം ബിഗ് ബോസിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി ചെന്നൈയിൽ ആണ് മോഹൻലാൽ. അനൂപ് സത്യന്റെ ചിത്രത്തിൽ അഭിനയിച്ച് വരികയാണ് മോഹൻലാൽ. മുകേഷ്, സംഗീത് പ്രതാപ് , അജു വർഗീസ്, രാജേഷ് മാധവൻ ,ഇവ തെന്നൽ തുടങ്ങിയവരോടൊപ്പം മഹാരാഷ്ട്ര, കർണടക എന്നിവിടങ്ങളിൽ നിന്ന് മൂന്ന് തിയേറ്റർ ആർട്ടിസ്റ്റുകൾ പ്രധാന വേഷങ്ങളിൽ എത്തുന്നു . L 368 എന്ന് താത്കാലികമായി പേരിട്ട ചിത്രം അനൂപിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ്. ഇടുക്കി, മംഗലാപുരം എന്നിവിടങ്ങളിലും കർണാടകയിലെ നിരവധി ലൊക്കേഷനുകളിലുമായാണ് ചിത്രീകരണം.
പ്രിയ നമ്പ്യാർ എന്ന പേര് ആദ്യം കേൾക്കുമ്പോൾ അധികമാർക്കും ഈ നടിയെ ഓർമവരില്ലെങ്കിൽ 'വെട്ടം' സിനിമയിലെ ദിലീപിന്റെ സഹോദരി ഇന്ദുവെന്ന് പറഞ്ഞാൽ മലയാളികൾക്ക് വേഗം
ഉലകനായകന് ഇന്ന് 72-ാം പിറന്നാൾ. കമൽഹാസനും സംവിധായകൻ എസ്.യു. അരുൺകുമാറും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ചെങ്കൽപേട്ടയിൽ ആരംഭിക്കും.