SignIn
Kerala Kaumudi Online
Monday, 09 November 2026 12.21 AM IST

രാമനും സീതയും ആരാകണമെന്ന് പറഞ്ഞ് ശരത്ത് ദാസ്,​ സായ് പല്ലവിയെ പിന്തുണച്ച് നടന്റെ പ്രതികരണം

sarathdas-
സായ് പല്ലവി, ശരത്ത് ദാസ്

രാമായണ സിനിമയിൽ സീതയായി സായ് പല്ലവിയെ കാസ്റ്റ് ചെയ്തതിനെതിരെ വ്യാപക വിമ‌ർശനമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്നത്. ഇപ്പോഴിതാ സായിപല്ലവിയെ രാമയണയിൽ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് നടൻ ശരത്ത് ദാസ് നടത്തിയ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രത്യേക രൂപത്തിലോ വ്യക്തിയിലോ മാത്രം രാമനെയും സീതയെയും ഒതുക്കാനാകില്ലെന്നാണ് ശരത്തിന്റെ വാക്കുകൾ.

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ രൺബീർ കപൂറാണ് രാമനായി വേഷമിടുന്നത്. സായ് പല്ലവി സീതയാകുമ്പോൾ കന്നഡ താരം യഷ് രാവണനായി എത്തുന്നു. സായ് പല്ലവിയെ സീതയായി തിരഞ്ഞെടുത്തതിനെതിരെ നേരത്തേ തന്നെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് കാസ്റ്റിങ്ങിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള ശരത്തിന്റെ പരാമർശം ശ്രദ്ധ നേടിയത്.

രാമായണത്തിലെ കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ഓരോ മനുഷ്യന്റെയും ഉള്ളിൽ നന്മയുടെയും തിന്മയുടെയും വ്യത്യസ്ത ഭാവങ്ങളുണ്ടെന്നായിരുന്നു ശരത്തിന്റെ നിരീക്ഷണം. രാമനും രാവണനും മാത്രമല്ല, സീതയും മന്ദരയും ഓരോരുത്തരിലും ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. രാമനെയും സീതയെയും നേരിട്ട് കണ്ടിട്ടുള്ളവരല്ല നമ്മൾ. വാത്മീകിയുടെ രാമായണത്തിലൂടെയും അതിൽനിന്ന് ലഭിച്ച അറിവിലൂടെയുമാണ് ഈ കഥാപാത്രങ്ങളെക്കുറിച്ച് നമ്മൾ മനസിലാക്കുന്നത്. അതുകൊണ്ടുതന്നെ ആർക്കുവേണമെങ്കിലും രാമനായും സീതയായും അഭിനയിക്കാമെന്നാണ് ശരത്ത് അഭിപ്രായപ്പെടുന്നത്.

രൺബീർ കപൂറും സായ് പല്ലവിയും ഈ കഥാപാത്രങ്ങൾക്ക് അനുയോജ്യരാണെന്നും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളും മികച്ചതായിട്ടുണ്ടെന്നും താരം അഭിപ്രായപ്പെട്ടു. രാമായണത്തിന്റെ മലയാളം പതിപ്പിൽ രൺബീർ കപൂറിന് ശബ്ദം നൽകിയിരിക്കുന്നത് ശരത്താണ്.

English Summary

Sai Pallavi's casting as Sita in Nitesh Tiwari's Ramayana film drew widespread social media criticism. Actor Sarath Das defended the selection, asserting that characters like Rama and Sita are not confined to specific physical forms or individuals. He highlighted that these roles are understood through scriptures, making any actor suitable, and endorsed Pallavi's casting.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SARATH DAS, SAIPALLAVI, RANBIR KAPOOR, YASH, RAMAYANA MOVIE 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY