SignIn
Kerala Kaumudi Online
Sunday, 08 November 2026 6.19 AM IST

വൈബ് നിറച്ച് മല്ലിക മേനക

sss

അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘മെൽകൗ പോണ്ടിച്ചേരി’യിലെ ആദ്യ ഗാനം ‘മല്ലിക മേനക’ പുറത്തിറങ്ങി. ഇലക്ട്രോണിക് കിളി സംഗീതം ഒരുക്കിയ ഗാനം ആലപിക്കുന്നത് ബെന്നി ദയാലാണ്. എസ്.യു.വി.യുടെ റാപ്പും മുത്തുവിന്റെ വരികളും ചേർന്ന ഗാനം ചടുലമായ താളവും ആഘോഷത്തിന്റെ മൂഡും നിറഞ്ഞ ഫീലാണ് സമ്മാനിക്കുന്നത്.

സിനിമയുടെ യുവത്വം നിറഞ്ഞ ആഘോഷാന്തരീക്ഷത്തിലേക്ക് പ്രേക്ഷകരെ ക്ഷണിക്കുന്നതാണ് ഗാനം. നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 13ന് ആഗോള റിലീസായി എത്തും. പുതുമുഖം ശ്രീലക്ഷ്മി വിജയനാണ് നായിക. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അന്നാമ്മയും, ചിത്രത്തിന്റെ തിരക്കഥാകൃത്ത് സനൂപ് തൈക്കുടവും നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .ഛായാഗ്രഹണം - സനീഷ് സ്റ്റാൻലി. അരുൺ ഗോപി എക്സൈറ്റ്മെന്റിന്റെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്നാണ് നിർമ്മിക്കുന്നത്. വിതരണം ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ് പി.ആർ.ഒ - ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALLIKA MENAKA, CINEMANEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY