SignIn
Kerala Kaumudi Online
Sunday, 13 September 2026 1.03 AM IST

കുട്ടിയുടെ അമ്മയ്ക്ക് വന്ന ഫോൺ കാൾ പാരിപ്പള്ളിയിൽ നിന്ന്; വിളിച്ചത് ഓട്ടോയിലെത്തിയ സ്ത്രീ, പുതിയ വിവരങ്ങൾ പുറത്ത്

kidnapped

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയുടെ അമ്മയ്ക്ക് വന്ന ഫോൺ കോളിന്റെ ഉറവിടം പൊലീസ് കണ്ടെത്തി. പാരിപ്പള്ളി കുളമട എന്ന സ്ഥലത്തെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്നാണ് ഫോൺ കാൾ വന്നതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധന നടത്തുന്നുണ്ട്.

ഓട്ടോയിൽ വന്ന ഒരു പുരുഷനും സ്ത്രീയും കടയിലേയ്ക്ക് കയറി അവിടെ ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ മൊബെെൽ ഫോൺ വാങ്ങിയാണ് കുട്ടിയുടെ അമ്മയെ വിളിച്ചത്. കടയിലുണ്ടായിരുന്ന സ്ത്രീയ്ക്ക് ഇവർ സംസാരിച്ചത് എന്താണെന്ന് വ്യക്തമായിരുന്നില്ല. ഓട്ടോയിൽ എത്തിയ ഇരുവരും കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങളാണോയെന്ന് പരിശോധിക്കുകയാണ്. ആസൂത്രിതമായാണ് സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. സംഭവത്തിൽ സംസ്ഥാനവ്യാപകമായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഇന്ന് വെെകിട്ടാണ് ഓയൂർ സ്വദേശി റെജിയുടെ മകൾ അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷന് പോയതാണ് കുട്ടി. ഈ സമയം ഓയൂ‌‌ർ കാറ്റാടിമുക്കിൽ വച്ച് കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം. തട്ടിക്കൊണ്ടുപോയ കാറിൽ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIDNAPPED, KIDNAPPED CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA