SignIn
Kerala Kaumudi Online
Monday, 21 September 2026 7.43 PM IST

ആഭരണ നിർമ്മാണ യൂണിറ്റിൽ നിന്ന് സ്വർണം മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ

കൊല്ലം: ആഭരണ നിർമ്മാണ യൂണിറ്റിൽ നിന്നു പലതവണയായി​ 93 ഗ്രാം സ്വർണം മോഷ്ടി​ച്ച ജീവനക്കാരൻ പി​ടി​യി​ൽ. കാട്ടാക്കട മാറാനല്ലൂർ രാക്കണ്ടം വിളാകം വീട്ടിൽ രഞ്ജിത്താണ് (32) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കൊല്ലം മുണ്ടയ്ക്കലിൽ പ്രവർത്തിക്കുന്ന ആഭരണ നിർമ്മാണ യൂണിറ്റിലെ ജീവനക്കാരനായിരുന്ന ഇയാൾ ഈ വർഷം ഏപ്രിൽ മുതൽ ഒക്‌ടോബർ വരെ, ആഭരണ നിർമ്മാണത്തിനായി അൽ ഇഷ ഗോൾഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ വിവിധ സ്ഥാപനങ്ങളിൽ നിന്നു ശേഖരിച്ച പഴയ സ്വർണത്തിൽ നിന്നാണ് മോഷണം നടത്തി​യത്. വിവരം മനസിലാക്കിയ യൂണിറ്റിന്റെ ഉടമ നൽകിയ പരാതിയിലാണ് അവസ്റ്റ്. ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിഷ്ണു, ദിപിൻ, എ.എസ്.ഐ മാരായ നിസാമുദ്ദീൻ, സതീഷ് കുമാർ, സി.പി.ഒമാരായ അനു, സുനീഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL