SignIn
Kerala Kaumudi Online
Tuesday, 30 June 2026 7.29 PM IST

'എനിക്ക് ഗേ ഫ്രണ്ട്സുണ്ട്, മലയാളി പയ്യന്മാർക്ക് മാത്രമാണ് ആ ഒരു പ്രോബ്ലമുള്ളത്'; ആരാധകരുടെ ചോദ്യത്തിന് ദിയയുടെ മറുപടി

READ ENGLISH VERSION
diyakrishna

നടൻ കൃഷ്ണകുമാറും കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. താരകുടുംബം തങ്ങളുടെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ യൂട്യൂബിലൂടെ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ ആരാധകരുമായി പങ്കുവച്ച വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന വീഡിയോയാണ് അത്.

നിങ്ങൾക്ക് ട്രാൻസ്‌ജെൻഡർ സുഹൃത്തുക്കളുണ്ടോ? എന്നാണ് ഒരു ആരാധകൻ ചോദിച്ചത്. ചോദ്യത്തിന് ദിയ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. എന്തുകൊണ്ട് എനിക്ക് അവരുമായി കംഫർട്ടബിൾ ആയിക്കൂടാ എന്നാണ് ദിയ ചോദിക്കുന്നത്.

'അവർ നമ്മളെ പോലെ തന്നെയാണ്. ഒരു പെൺകുട്ടിയുമായോ ആൺകുട്ടിയുമായോ കംഫർട്ടബിൾ ആണെങ്കിൽ എന്തുകൊണ്ട് ട്രാൻസ്‌ജെൻഡറുമായി പറ്റില്ല. ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയിലുള്ളവരെ എനിക്ക് ഇഷ്ടമാണ്. 'കാഞ്ചന' സിനിമ കണ്ട ശേഷമാണ് എനിക്ക് അവരെ കൂടുതൽ ഇഷ്ടമായത്. ബംഗളൂരുവിൽ വച്ചാണ് ഞാൻ ട്രാൻസ്ജെൻഡേഴ്സിനെ ആദ്യമായി നേരിൽ കണ്ട് സംസാരിക്കുന്നത്. ഞാൻ അവരിൽ നിന്ന് അനുഗ്രഹം വാങ്ങാൻ ശ്രമിക്കാറുണ്ട്. അവർക്ക് പണവും നൽകും.' - ദിയ പറഞ്ഞു.

തനിക്ക് ഗേ സുഹൃത്തുകൾ ഉണ്ടെന്നും താരം വീഡിയോയിൽ പറയുന്നു. മലയാളി പയ്യന്മാർക്കാണ് ഈ ഗേ പയ്യന്മാരുമായി പ്രോബ്ലം. താൻ കണ്ടിട്ടുള്ളതിൽ 90 ശതമാനം മലയാളി പയ്യന്മാരാണ് അവരെ ബുള്ളിയിംഗ് ചെയ്യുന്നതും കളിയാക്കുന്നതും. പക്ഷേ തനിക്ക് ഗേ ബെസ്റ്റ് ഫ്രണ്ട് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നതായി തോന്നിയിട്ടുണ്ടെന്നും ദിയ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIYAKRISHNA, VIRAL, SOCIALMEDIA, INSTAGRAM, REEL, YOUTUBER, YOUTUBE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY