SignIn
Kerala Kaumudi Online
Monday, 12 October 2026 3.20 AM IST

"വധു ദക്ഷിണ കൊടുക്കാൻ ശ്രമിച്ചപ്പോൾ ചെരുപ്പൂരിവച്ച് വാങ്ങി"; ഭാരതീയ സംസ്‌ക്കാരത്തെ മാനിച്ച് ഭാര്യയെ കൂടെക്കൊണ്ട് വന്ന നന്മ നിറഞ്ഞ മമ്മൂട്ടിയെ ബഹുമാനിക്കുന്നെന്ന് ദേവൻ

READ ENGLISH VERSION
devan

മെഗാസ്റ്റാർ മമ്മൂട്ടിയെ വാനോളം പ്രശംസിച്ച് നടനും ബി ജെ പി നേതാവുമായി ദേവൻ. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹച്ചടങ്ങിലെ കാര്യങ്ങൾ സൂചിപ്പിച്ചുകൊണ്ടാണ് ദേവന്റെ പ്രശംസ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദേവൻ രംഗത്തെത്തിയത്.

വധു ദക്ഷിണ കൊടുക്കാൻ ശ്രമിച്ചപ്പോൾ ചെരുപ്പൂരിവച്ച് വാങ്ങിച്ച് വാങ്ങിയതും, ഭാരതീയ സംസ്‌ക്കാരത്തെ ബഹുമാനിച്ച് ഭാര്യയെ കൂടെക്കൊണ്ടുവന്നതും, മോദിയുടെ കൈയിൽ നിന്ന് അക്ഷതം വാങ്ങി പോക്കറ്റിലിട്ടതുമൊക്കെയാണ് കുറിപ്പിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മനുഷ്യൻ എന്ന മമ്മൂട്ടി.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂർ അമ്പലനടയിൽ വന്ന മമ്മൂട്ടിയെയും ഭാര്യയെയും മലയാളികൾ മനസ്സിലാക്കി.

ഈ കല്യാണ വേളയിൽ എന്നെ മാത്രമല്ല, മനുഷ്യരായിട്ടുള്ള മനുഷ്യരെ എല്ലാവരെയും ആകർഷിച്ച മനുഷ്യനായി മമ്മൂട്ടി.

പ്രധാനമന്ത്രി നീട്ടിയ ശ്രീ രാമക്ഷേത്രത്തിലെ അക്ഷതം, കൈ നീട്ടി വാങ്ങി പോക്കറ്റിൽ ഇട്ടതും, വധു ദക്ഷിണ കൊടുക്കാൻ ശ്രമിച്ചപ്പോൾ ചെരുപ്പൂരി വച്ച് ദക്ഷിണ വാങ്ങിയതും, ഇന്ത്യയുടെ പ്രധാന മന്ത്രിയുടെ മുൻപിൽ, ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ, അഭിമാനത്തോടെ, വിനയത്തോടെ നിന്നതും, മമ്മൂട്ടി എന്ന മഹാനടനെ ഒരു മഹാപുരുഷനാക്കി മാറ്റി.

ഭാര്യയെ, ഭാരതീയ സംസ്ക്കാരത്തെ ബഹുമാനിച്ചു കൊണ്ട്, കൂടെ കൂട്ടി കൊണ്ട് വന്ന ഈ നന്മ നിറഞ്ഞ മമ്മുട്ടിയെ ഞാൻ ബഹുമാനിക്കുന്നു, ആദരിക്കുന്നു, സ്നേഹിക്കുന്നു.

ദേവൻ ശ്രീനിവാസൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMMOOTTY, MODI, BAGYA SURESH, DEVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY