SignIn
Kerala Kaumudi Online
Sunday, 28 June 2026 11.52 PM IST

പി.എസ്.സി പരീക്ഷയിൽ ആൾമാറാട്ട ശ്രമം: സഹോദരന്മാർ കീഴടങ്ങി

psc

തിരുവനന്തപുരം: പൂജപ്പുരയിൽ പി.എസ്.സി പരീക്ഷയ്ക്കിടെ ആൾമാറാട്ടശ്രമം നടത്തിയ കേസിലെ പ്രതികളായ സഹോദരങ്ങൾ കോടതിയിൽ കീഴടങ്ങി. നേമം കോളിയൂർ സ്വദേശികളായ അമൽജിത്ത് (31), അഖിൽജിത്ത് (29) എന്നിവരാണ് ഇന്നലെ വൈകിട്ട് 4.30ന് വഞ്ചിയൂർ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ഇവരെ 23 വരെ റിമാൻ‌ഡ് ചെയ്തു.

അഭിഭാഷകന്റെ നിർദ്ദേശപ്രകാരം ആരുമറിയാതെ വാഹനത്തിലെത്തി കോടതി പിരിയുന്നതിന് തൊട്ടുമുൻപ് കീഴടങ്ങുകയായിരുന്നു. പ്രതികൾ കീഴടങ്ങിയതോടെ ആൾമാറാട്ടം നടന്നന്ന് പൊലീസ് ഉറപ്പിച്ചു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് ഇന്നലെ തന്നെ അന്വേഷണ സംഘം അപേക്ഷ നൽകി. തിങ്കളാഴ്ച പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് സൂചന. ആൾമാറാട്ടക്കേസിൽ പി.എസ്.സി വിജിലൻസും അന്വേഷണം തുടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA