SignIn
Kerala Kaumudi Online
Sunday, 20 September 2026 11.47 AM IST

ആനയെ നിരീക്ഷിക്കാൻ 18 പട്രോളിംഗ് ടീമുകൾ

animal

തിരുവനന്തപുരം:ആനയുടെ സഞ്ചാരദിശ നിരീക്ഷിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും മാനന്തവാടിയിൽ വനം വകുപ്പിന്റെ 13 ടീമും പൊലീസിന്റെ അഞ്ച് ടീമും പട്രോളിംഗ് നടത്തുമെന്ന് വനം അധികൃതർ അറിയിച്ചു.

വനം വകുപ്പിന്റെ ഒരു ടീമിൽ 6 - 8 അംഗങ്ങൾ ഉണ്ടാകും. സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എന്നിവർ നേതൃത്വം നല്‍കും. ആനയുടെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ ജി.പി.എസ് ആന്റിന തുടർച്ചയായി നിരീക്ഷിക്കും.
ജനവാസ മേഖലകളിൽ ടീമിന്റെ മുഴുവൻ സമയ സാന്നിദ്ധ്യം ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ , കുറിച്ചാട് - 9747012131 ,റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, ബേഗൂർ - 854760 2504, റെയ്ഞ്ച് ഫോറസ്റ്റ് , തോൽപ്പെട്ടി - 9447297891,സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ- 9744860073 എന്നീ നമ്പറുകളിൽ ജനങ്ങൾക്ക് ബന്ധപ്പെടാം.

സ്‌കൂളുകൾക്ക് ഇന്ന് അവധി
ഇന്ന് കുറുവ ഡിവിഷനിൽ കാടകൊല്ലി , കുറുക്കൻ മൂല, പയ്യമ്പിള്ളി, തിരുനെല്ലി പഞ്ചായത്തിൽ സ്കൂളുകൾക്ക് അവധി ആയിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANIMAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA