SignIn
Kerala Kaumudi Online
Wednesday, 16 September 2026 4.58 AM IST

'ഇന്ത്യയുടെ അഭിമാനത്തിന് ജന്മദിനാശംസൾ, കത്തനാർ ടീമിന്റെ ഭാഗമായതിൽ നന്ദി'; പ്രഭുദേവയ്‌ക്ക് ആശംസ അറിയിച്ച് ആർ രാമാനന്ദ്

prabhudeva

ഇന്ത്യൻ മൈക്കൽ ജാക്‌സൺ എന്നറിയപ്പെടുന്ന പ്രഭുദേവയ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് 'കത്തനാർ' സിനിമയുടെ തിരക്കഥാകൃത്ത് ആർ രാമാനന്ദ്. 'ഇന്ത്യയുടെ അഭിമാനമായ പ്രഭുദേവയ്‌ക്ക് ജന്മദിനാശംസകൾ നേരുന്നു. ഞങ്ങളുടെ ടീമിന്റെ ഭാഗമായതിൽ നന്ദിയുണ്ട്.' - എന്നാണ് രാമാനന്ദ് ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. ചിത്രത്തിൽ പ്രഭുദേവയുടെ വേഷത്തെ കുറിച്ചുള്ള സൂചനയും ഈ ഫേസ്‌ബുക്ക് പോസ്റ്രിൽ നൽകിയിട്ടുണ്ട്.

ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്‌ത് ശ്രീ ഗോകുലം ഗോപാലൻ നിർമിക്കുന്ന 'കത്തനാർ' എന്ന ചിത്രത്തിൽ പ്രഭുദേവയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹം ചിത്രത്തിൽ ജോയിൻ ചെയ്‌തത്. ആവേശത്തോടെയാണ് താരത്തെ അണിയറപ്രവർത്തകർ സ്വീകരിച്ചത്.

നേരത്തേ അനുഷ്‌ക ഷെട്ടിയും ചിത്രത്തിൽ ജോയിൻ ചെയ്‌തിരുന്നു. അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണ് 'കത്തനാർ'. വെർച്വൽ പ്രൊഡക്ഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈർഘ്യം വരുന്ന ​ഗ്ലിംപ്സ് വീഡിയോക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. മുപ്പതിലധികം ഭാഷകളിലായ് റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണിത്. രണ്ട് ഭാ​ഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം 2024ൽ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: R RAMANAND, PRABHUDEVA BDAY, PRABHUDEVA DANCER, KATHANAR MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA