SignIn
Kerala Kaumudi Online
Wednesday, 09 September 2026 8.27 AM IST

'സാക്ഷിമൊഴി അതിജീവിതയ്ക്ക് നൽകരുത്'; ദിലീപ് വീണ്ടും കോടതിയിൽ

READ ENGLISH VERSION
dileep-

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് അതിജീവിതയ്ക്ക് നൽകരുതെന്ന് ദിലീപ്. മൊഴികളുടെ പകർപ്പ് നൽകാൻ നിയമപരമായി കഴിയില്ലെന്നും ദിലീപ് ഹർജിയിൽ വ്യക്തമാക്കുന്നു. തീർപ്പാക്കിയ ഒരു ഹർജിയിലെ മൊഴി പകർപ്പ് അതിജീവിതയ്ക്ക് നൽകാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അതിനെതിരെയാണ് ഹർജി. ദിലീപിന്റെ ഹർജി നാളെ പരിഗണിക്കും.

അതേസമയം,​ നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചെന്ന അതിജീവിതയുടെ ആരോപണം ശരിവച്ച് ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അടിമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പിഎയായ മഹേഷ്, വിചാരണക്കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവർ മെമ്മറികാർഡ് പരിശോധിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്.

മെമ്മറി കാർഡ് ചോർന്നെന്ന ആരോപണത്തിൽ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്. ആരോപണങ്ങൾ ശരിവയ്ക്കുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിൽ ഉള്ളത്. 2018ൽ അങ്കമാലി മജിസ്ട്രേറ്റ് മെമ്മറി കാർഡ് സ്വകാര്യ കസ്റ്റഡിയിൽ സൂക്ഷിച്ചു എന്നുള്ള ഗുരുതര കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. അപ്രകാരം സൂക്ഷിക്കാമെന്ന ധാരണയിലായിരുന്നു ഇങ്ങനെ ചെയ്തതെന്നായിരുന്നു മൊഴി നൽകിയത്.

2018 ഡിസംബർ 13ന് ജില്ലാ ജഡ്ജിയുടെ പി എ മഹേഷ് സ്വന്തം ഫോണിൽ മെമ്മറി കാാർഡ് പരിശോധിച്ചു. രാത്രിയിൽ നടത്തിയ പരിശോധന ജഡ്ജിയുടെ നിർദ്ദേശപ്രകാരമായിരുന്നു എന്നും മൊഴിയിൽ ഉണ്ട്. ഇങ്ങനെ പരിശോധിക്കാൻ ജഡ്ജി നിർദ്ദേശിച്ചിരുന്നോ എന്ന് പരിശോധിച്ചിട്ടില്ല. 2021 ജൂലായ് 19 നാണ് വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ മെമ്മറി കാർഡ് പരിശോധിച്ചത്. സ്വന്തം ഫോൺ ഉപയോഗിച്ചായിരുന്നു പരിശോധന. ഈ ഫോൺ 2022 ൽ ഒരു യാത്രക്കിടയിൽ നഷ്ടമായെന്നും മൊഴി നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACTRESS ATTACK CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA