SignIn
Kerala Kaumudi Online
Tuesday, 18 August 2026 2.43 PM IST

ധ്യാൻ റൂം എടുത്ത് മദ്യപിക്കുകയാണോ?​ മറുപടിയുമായി ബേസിൽ ജോസഫ്

പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്ത 'ഗുരുവായൂരമ്പല നടയിൽ' എന്ന സിനിമ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് തിയേറ്ററുകളിൽ എത്തിയത്. തുടക്കം മുതൽ അവസാനം വരെ ചിരിയുടെ പൂരം സമ്മാനിക്കുന്ന ഗംഭീര ഫൺ ഫാമിലി എന്റർടൈയ്നറാണ് ഗുരുവായൂരമ്പല നടയിൽ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. 'ജയ ജയ ജയ ജയഹേ' എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം വിപിൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി.വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ ചിത്രം കണ്ട ശേഷം പുറത്തിറങ്ങിയ നടൻ ബേസിൽ ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞ ചില രസകരമായ കാര്യങ്ങളാണ് ചർച്ചയാകുന്നത്. നടൻ ധ്യാൻ ശ്രീനിവാസൻ വിളിച്ചിരുന്നുവെന്നും ആശംസകൾ അറിച്ചെന്നും ബേസിൽ പറഞ്ഞു. സിനിമ ഇതുവരെ ധ്യാൻ കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിജയത്തിൽ വലിയ താല്പര്യമില്ലാതെയാണ് സംസാരിച്ചതെന്നും പരിഹാസ രൂപത്തിൽ അദ്ദേഹം പറഞ്ഞു.

basil-joseph

കണ്ടുമുട്ടുമ്പോൾ തമാശ രൂപത്തിൽ പരസ്പരം ധ്യാനും ബേസിലും കളിയാക്കാറുണ്ട്. ധ്യാൻ നായകനായ 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിൽ ബേസിലും അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രം ഇറങ്ങിയ സമയത്ത് സിനിമ കണ്ട ശേഷം തന്റെ അഭിനയം കണ്ട് ബേസിൽ ജോസഫ് ഞെട്ടിയെന്നും റൂം എടുത്ത് മദ്യപിച്ചുകൊണ്ടിരിക്കുകയാണെന്നും ധ്യാൻ തമാശ രൂപത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ 'ഗുരുവായൂരമ്പല നടയിൽ' ഇറങ്ങിയ ശേഷം ചിലർ തമാശയായി പറയുന്നത് ധ്യാൻ റൂം എടുത്ത് മദ്യപിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ധ്യാൻ വിളിച്ച കാര്യം ബേസിൽ മാദ്ധ്യമങ്ങളോട് പറഞ്ഞത്.

'ഗുരുവായൂരമ്പല നടയിൽ' ചിത്രത്തിന്റെ ഛായാഗ്രഹണം നീരജ് രവിയാണ് നിർവഹിച്ചത്. 'കുഞ്ഞിരാമായണ' ത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണിത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർഹാരിസ് ദേശം,എഡിറ്റർ ജോൺ കുട്ടി,സംഗീതം അങ്കിത് മേനോൻ,പ്രൊഡക്ഷൻ കൺട്രോളർറിനി ദിവാകർ,ആർട്ട് ഡയറക്ടർ സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ അശ്വതി ജയകുമാർ,മേക്കപ്പ്സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ അരുൺ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടർശ്രീലാൽ,സൗണ്ട് മിക്സിംഗ് എം ആർ രാജകൃഷ്ണൻ,ആക്ഷൻ ഫെലിക്സ് ഫുകുയാഷി റവ്വേ,സ്റ്റിൽസ്‌ ജെസ്റ്റിൻ ജെയിംസ്, രോഹിത് കെ സുരേഷ്,ഡിസൈൻ ഡികൾട്ട് സ്റ്റുഡിയോ, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, വിനോഷ് കൈമൾ,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DHYAN SREENIVASAN, BASIL JOSEPH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY