SignIn
Kerala Kaumudi Online
Tuesday, 13 October 2026 3.57 PM IST

പിറന്നാൾ ദിനത്തിൽ ഖുറേഷി അബ്രാം , ഞെട്ടിച്ച് മോഹൻലാൽ

ss

64-ാം പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനമായി മോഹൻലാലിന്റെ എമ്പുരാൻ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്. എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജാണ് പോസ്റ്റർ പുറത്തിറക്കിയത്. തോക്കുധാരികളായ അംഗരക്ഷകരോടൊപ്പം നടന്നടുക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം. പിറന്നാൾ ദിനം പുലർച്ചെ കൃത്യം 12 മണിക്ക് തന്നെ ആശംസകയുമായി മമ്മൂട്ടി എത്തി. ശോഭനയും മഞ്ജു വാര്യരും പങ്കുവച്ച ആശംസ സന്ദേശം ഹൃദ്യമായി. ലാലിന് ജന്മദിനാശംസകൾ ദ വൺ ആന്റഡ് ഓൺലി ലാൽ. ഒന്നിച്ചു ജോലി ചെയ്യാൻ ആയതിൽ സന്തോഷം. ശോഭന കുറിച്ചു .പതിനഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷം മോഹൻലാലും ശോഭനയും വീണ്ടും ഒരുമിച്ച് അഭിനയിക്കുകയാണ് ഇപ്പോൾ.

പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകൾ. പുഴയ്ക്ക് പ്രായമില്ല ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴികി കൊണ്ടോയിരിക്കുക. നിരന്തരം ഒരുപാട് കാലം . മഞ്ജു വാര്യർ കുറിച്ചു. എമ്പുരാന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവച്ചായിരുന്നു പൃഥ്വിരാജിന്റെ ആശംസ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY