SignIn
Kerala Kaumudi Online
Friday, 25 September 2026 12.58 AM IST

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

d

ഷിക്കാഗോ: ടേക്ക് ഓഫിന് തൊട്ടുമുമ്പ് യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. ഷിക്കാഗോയിലെ ഒഹെയർ രാജ്യാന്തര വിമാനത്താവളത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. സിയാറ്റിൽ-ടകോമയിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 2091 ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ടാക്സിവേയിൽ നിൽക്കുമ്പോൾ ഒരു എൻജിനിൽ തീ പടരുകയായിരുന്നു. 148 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അതിവേഗം അഗ്നിശമന സേന യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി തീയണയ്ക്കുകയായിരുന്നു.

ശേഷം മറ്റൊരു വിമാനത്തിൽ യാത്രക്കാർക്ക് യാത്ര പുനരാരംഭിക്കാനുള്ള നടപടികൾ യുണൈറ്റഡ് എയർലൈൻസ് സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360