
ന്യൂഡൽഹി: ദേശീയ പാതകളിൽ ലോകോത്തര നിലവാരം ഉറപ്പാക്കാൻ നിർമ്മാണ ഘട്ടം മുതൽ നടപ്പിലാക്കേണ്ട മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ദേശീയ പാതാ അതോറിട്ടി. ഭാവിയിൽ നാല്, ആറ് വരി പാതകൾ ഈ നിർദ്ദേശങ്ങൾ പാലിച്ചാകും നിർമ്മിക്കുക. എംബാങ്ക്‌മെന്റുകളുടെയും നടപ്പാതകളുടെയും നിർമ്മാണത്തിനായി ഓട്ടോമേറ്റഡ് സാങ്കേതികവിദ്യ ഉപയോഗിക്കണം.
ടോൾ ബൂത്തുകളുടെ രൂപകല്പന ഗതാഗതം സുഗമമാക്കും വിധമാകണം. റോഡുകൾ ഭംഗിയാക്കാൻ ലൂപ്പ് ഭാഗങ്ങൾ, ഫ്ലൈ ഓവറുകൾക്ക് താഴെ, മീഡിയനുകൾ എന്നിവിടങ്ങളിൽ പുല്ലുകൾ വച്ചുപിടിപ്പിക്കും. വശങ്ങളിൽ മരങ്ങളും നടും. മഴവെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ ജലസംഭരണികൾ നിർമ്മിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |